Women's Day 2020 | മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയത് തീവ്രവാദവിരുദ്ധസേനയിലെ 24 വനിതാ കമാൻഡോകൾ
- Published by:Anuraj GR
- news18-malayalam
Last Updated:
Women's Day 2020 | ആലുവ ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രിയുടെ മുറിയുടെ പുറത്തും അകമ്പടി വാഹനത്തിലും വനിതാ കമാൻഡോകൾക്ക് ആയിരുന്നു ഡ്യൂട്ടി
തിരുവനന്തപുരം: വനിതാ ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ നിയോഗിച്ചത് വനിതാ കമാൻഡോകളെ. അരീക്കോട് തീവ്രവാദ വിരുദ്ധ സേനയിലെ 24 പേരാണ് മുഖ്യമന്ത്രിയോടൊപ്പവും വസതിയിലുമായി ഇന്ന് സേവനമനുഷ്ഠിക്കുന്നത്.
കേരള പോലീസിന്റെ വനിതാ കമാന്റോകളാണ് വനിതാ ദിനത്തിൽ മുഖ്യമന്ത്രിയെ അകമ്പടി സേവിക്കുന്നത്. അരീക്കോട് തീവ്രവാദ വിരുദ്ധ സേനയിൽ നിന്നെത്തിയ 10 പേർ പുലർച്ചെ തന്നെ മുഖ്യമന്ത്രിയുടെ സുരക്ഷ ഏറ്റെടുത്തു.
ആലുവ ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രിയുടെ മുറിയുടെ പുറത്തും അകമ്പടി വാഹനത്തിലും വനിതാ കമാൻഡോകൾക്ക് ആയിരുന്നു ഡ്യൂട്ടി. സബ് ഇൻസ്പെക്ടർ ഗേളി. സി. എസിന്റെ നേതൃത്വത്തിലായിരുന്നു സംഘം.
TOP NEWSസാമൂഹികപ്രവർത്തക, സംരഭക, ജലസംരക്ഷണ പോരാളി; പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയയിലെത്തിയ സ്ത്രീകളെ പരിചയപ്പെടാം [NEWS]ഒന്നു വിളിച്ചാൽ മതി, പരാതി സ്വീകരിക്കാൻ പൊലീസ് സ്റ്റേഷൻ ഇനി നിങ്ങളുടെ അടുത്തുവരും [NEWS]രണ്ടേ രണ്ട് ചോദ്യങ്ങൾ; മറച്ചുവെച്ച കൊറോണബാധ സർക്കാർ ആശുപത്രി കണ്ടെത്തിയത് ഇങ്ങനെ [NEWS]
advertisement
സബ് ഇൻസ്പെക്ടർ ജെർട്ടീന ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പൈലറ്റ് വാഹനത്തിലുണ്ടായിരുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 08, 2020 7:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Women's Day 2020 | മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയത് തീവ്രവാദവിരുദ്ധസേനയിലെ 24 വനിതാ കമാൻഡോകൾ



