Women's Day 2020 | സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിങ്ങളുടെ പക്കൽ പരിഹാരമുണ്ടോ? കേരള സ്റ്റാർട്ട്അപ്പ് മിഷന്‍ ഹാക്കത്തോണിലേക്ക് വരൂ

Last Updated:

Women's Day 2020 | പരമാവധി ആറു പേരടങ്ങുന്ന സംഘത്തിന് ഹാക്കത്തോണില്‍ പങ്കെടുക്കാം. സംഘത്തില്‍ വനിതാ പ്രാതിനിധ്യം നിര്‍ബന്ധമാണ്.

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്ത്രീസംബന്ധിയായ വിഷയങ്ങളിലെ പ്രശ്നപരിഹാരം ലക്ഷ്യമിട്ട് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. തൊഴിലിടങ്ങളിലെ ലിംഗസമത്വം, വൈവിദ്ധ്യം, അവകാശങ്ങള്‍ എന്നീ വിഷയങ്ങളെ ആധാരമാക്കി മാര്‍ച്ച് 9 ന് പാനല്‍ ചര്‍ച്ചയും നടക്കും.
വ്യക്തിപരമായും സാമൂഹ്യപരമായും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് ഹാക്കത്തോണിലൂടെ മത്സരാര്‍ത്ഥികള്‍ കണ്ടുപിടിക്കേണ്ടത്. മാര്‍ച്ച് 7,8 തിയതികളില്‍ കളമശ്ശേരി ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലാണ് ഹാക്കത്തോണ്‍ നടക്കുന്നത്. മാര്‍ച്ച് 9 തിങ്കളാഴ്ച 3.30 മുതല്‍ 5 മണിവരെ 'ഈച്ച് ഫോര്‍ ഈക്വല്‍' എന്ന വിഷയത്തിലാണ് വിദഗ്ധര്‍ നയിക്കുന്ന പാനല്‍ ചര്‍ച്ച.
പരമാവധി ആറു പേരടങ്ങുന്ന സംഘത്തിന് ഹാക്കത്തോണില്‍ പങ്കെടുക്കാം. സംഘത്തില്‍ വനിതാ പ്രാതിനിധ്യം നിര്‍ബന്ധമാണ്. ആര്‍ത്തവ ശുചിത്വവും ബോധവത്കരണവും, ആരോഗ്യവിദ്യാഭ്യാസവും നിരീക്ഷണവും, തൊഴിലിടങ്ങളിലെ സ്ത്രീയും തൊഴില്‍ സംസ്കാരത്തിലെ പുരോഗതിയും, സൈബര്‍ ഇടത്തിലെ അപകടസാധ്യതയെക്കുറിച്ചുള്ള ബോധവത്കരണം, അമ്മയാകുമ്പോള്‍ ലഭിക്കേണ്ട ഉപദേശവും നിരീക്ഷണവും, വാര്‍ധക്യകാല പരിചരണം എന്നിവയാണ് ഹാക്കത്തോണിന് നല്‍കിയിരിക്കുന്ന വിഷയങ്ങള്‍.
advertisement
BEST PERFORMING STORIES:കൊറോണയേക്കാൾ വേഗത്തിൽ പടരുന്ന വാട്സാപ്പിലെ വ്യാജസന്ദേശങ്ങൾ [PHOTO]രാത്രി സമരം: സ്ത്രീകൾ ഇറങ്ങരുതെന്ന് ദേശീയ വനിതാ ലീഗ്: അറിയില്ലെന്ന് സംസ്ഥാന വനിതാ ലീഗ് [NEWS]ജോസഫിന്റെ അവകാശവാദം അംഗീകരിച്ചു; 'കുട്ടനാട്' കോൺഗ്രസ് ഏറ്റെടുത്തേക്കും [PHOTO]
സെന്‍റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചിലെ സീനിയര്‍ പ്രോജക്ട് അസോസിയേറ്റ് ഷാന ഷിഹാബ്, ഈസ്റ്റേണ്‍ കോണ്‍ടിമെന്‍റ്സിലെ ഉത്പന്ന ഗവേഷണ-വികസന വിഭാഗം മേധാവി ശിവപ്രിയ ബാലഗോപാല്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സീനിയര്‍ ഫെലോ ലാബി ജോര്‍ജ്, ഗ്രീന്‍ പെപ്പര്‍ സിഇഒ കൃഷ്ണകുമാര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
advertisement
http://bit.ly/iwdpanel എന്ന വെബ്സൈറ്റിലൂടെ പാനല്‍ ചര്‍ച്ചയില്‍ രജിസ്റ്റര്‍ ചെയ്യാം.
മലയാളം വാർത്തകൾ/ വാർത്ത/Life/
Women's Day 2020 | സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിങ്ങളുടെ പക്കൽ പരിഹാരമുണ്ടോ? കേരള സ്റ്റാർട്ട്അപ്പ് മിഷന്‍ ഹാക്കത്തോണിലേക്ക് വരൂ
Next Article
advertisement
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്: ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്:ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;8 ജില്ലകളിൽ യെല്ലോ അലർട്
  • കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു;

  • മോൻതാ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി

View All
advertisement