തിരുവന്തപുരം: ലോക വനിതാദിനത്തിൽ സംസ്ഥാനത്തെ പരമാവധി പൊലീസ് സ്റ്റേഷനുകളുടെ ചുമതല വനിത ഉദ്യോഗസ്ഥർക്ക് നൽകും. സ്റ്റേഷൻ ഹൌസ് ഓഫീസറുടെ ചുമതലയാണ് വനിതകൾക്ക് നൽകുന്നതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. വനിതാ ഓഫീസർമാർ ആവശ്യത്തിന് ഇല്ലാത്ത സ്ഥലങ്ങളിൽ വനിതകളായ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരെയും സിവിൽ പൊലീസ് ഓഫീസർമാരെയും നിയോഗിക്കാൻ എസ്.പിമാർ നടപടി സ്വീകരിക്കും.
വനിതാദിനത്തിൽ മുഖ്യമന്ത്രിക്കുള്ള അകമ്പടി വാഹനത്തിൽ വനിതാ കമാൻഡോകളായിരിക്കും ഡ്യൂട്ടിയിൽ ഉണ്ടാകുക. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും ഓഫീസ് സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലും വനിതാ ഗാർഡുമാരെ ഡ്യൂട്ടിക്ക് നിയോഗിക്കും.
വനിതാദിനത്തിൽ തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് എറണാകുളം മുതൽ വനിതാ ജീവനക്കാർരായിരിക്കും പൂർണമായും കൈകാര്യം ചെയ്യുക. ലോക്കോ പൈലറ്റ്, അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ്, ടിടിഇ, സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയ സുപ്രധാന ചുമതലകളെല്ലാം വനിതകളായിരിക്കും കൈകാര്യം ചെയ്യുക.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.