ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായി ലോകത്തിലെ ആദ്യത്തെ ഇരട്ടകൾ

Last Updated:

ഇരുവരും ഒരുമിച്ച് കണ്ട സ്വപ്നമാണ് അവരുടെ ഡോക്ടർ സാധിച്ചു നൽകിയത്.

ബ്രസീലിലെ ഒരപ ചെറു പട്ടണത്തിലുള്ള 19 വയസുകാരായ ഇരട്ടകൾ ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായി. ഇരട്ടകളായ മെയ്‌ലയും സോഫിയയുമാണ് സ്ത്രീ ലിംഗത്തിലേയ്ക്ക് മാറുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്. ഇരുവരും ഒരുമിച്ച് കണ്ട സ്വപ്നമാണ് അവരുടെ ഡോക്ടർ സാധിച്ചു നൽകിയത്.
ജനിച്ചപ്പോൾ ആൺകുട്ടികളായിരുന്ന ഇവ‍രെ സ്ത്രീലിംഗത്തിലേയ്ക്ക് മാറ്റുന്നതിനായി ശസ്ത്രക്രിയ ന‍ടത്തിയത് ബ്ലൂമെനോയിലെ ക്ലിനിക്കായ ട്രാൻസ്‌ജെൻഡർ സെന്റർ ബ്രസീലിലെ ഡോ. ജോസ് കാർലോസ് മാർട്ടിൻസ് ആണ്. ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തുന്ന ലോകത്തിലെ ആദ്യ ഇരട്ടകളാണിവരെന്ന് ഡോക്ട‍‍ർ പറഞ്ഞു.
advertisement
ഡോ. ജോസ് കാർലോസ് മാർട്ടിൻസ് ഒരു ദിവസം ഇടവേളയിലാണ് അഞ്ച് മണിക്കൂർ ദൈർഘ്യമുള്ള ശസ്ത്രക്രിയ ഇരട്ടക്കുട്ടികളിൽ നടത്തിയത്. മിനാസ് ജെറൈസ് സംസ്ഥാനത്തെ 4000 ആളുകൾ താമസിക്കുന്ന ടാപിറ എന്ന നഗരത്തിലാണ് ഇവ‍ർ ജനിച്ചത്. പെൺകുട്ടികളായി ജീവിക്കാൻ ആഗ്രഹിച്ച ഇരട്ടകൾ കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന വിഷമങ്ങളെക്കുറിച്ച് ഡോക്ടറോട് വിശദീകരിച്ചിരുന്നു. എന്നാൽ അവർക്ക് എല്ലായ്പ്പോഴും കുടുംബത്തിന്റെ പിന്തുണയുണ്ടെന്ന് മെയ്‌ലയും സോഫിയയും വ്യക്തമാക്കി.
advertisement
മുത്തച്ഛനാണ് ഇരുവ‍‍ർക്കും ശസ്ത്രക്രിയയ്ക്ക് പണം നൽകിയത്. 20,000 യു എസ് ഡോളർ ആണ് ശസ്ത്രക്രിയയുടെ ഫീസ്. ഇതിനായി മുത്തച്ഛൻ സ്വന്തം വസ്തു ലേലം ചെയ്തു. ഇരട്ടകൾ ലിംഗമാറ്റം നടത്തി പുറത്തുവന്നപ്പോൾ ആശ്വാസമായെന്ന് അമ്മ മാര ലൂസിയ ഡാ സിൽവ പറഞ്ഞു. അവരെ ആൺകുട്ടികളായി കരുതിയിട്ടില്ലെന്നും എന്നെ സംബന്ധിച്ചിടത്തോളം അവർ എപ്പോഴും പെൺകുട്ടികളായിരുന്നുവെന്നും ആ അമ്മ പറഞ്ഞു.
advertisement
ലിംഗമാറ്റ ശസ്ത്രക്രിയ 2011 മുതൽ ബ്രസീലിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ പരിധിയിൽ വരും. എന്നാൽ അഞ്ച് പൊതു ആശുപത്രികളിൽ മാത്രമാണ് ശസ്ത്രക്രിയ നടത്താറുള്ളത്. സ്വകാര്യ ക്ലിനിക്കിലാണ് ഇരട്ടകളുടെ ശസ്ത്രക്രിയ നടത്തിയത്. നാഷണൽ അസോസിയേഷൻ ഓഫ് ട്രാൻസ്‌വെസ്റ്റൈറ്റ്സ് ആൻഡ് ട്രാൻസ്സെക്ഷ്വൽസിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ബ്രസീലിൽ 175 ഭിന്നലിംഗക്കാരാണ് കൊല്ലപ്പെട്ടത്.
English Summary- 19-year-old twins Mayla and Sofia from a small town in southeastern Brazil underwent female gender confirmation surgery together. The twins have made the transition they long dreamed of together, in what their doctor calls a first.The five-hour-long surgery was performed on the twins one day apart by Dr Jose Carlos Martins. The twins were born in Tapira, a town of 4,000 people in the state of Minas Gerais.
മലയാളം വാർത്തകൾ/ വാർത്ത/Life/
ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായി ലോകത്തിലെ ആദ്യത്തെ ഇരട്ടകൾ
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement