ഉജ്വല പദ്ധതി: പാചകവാതക കണക്ഷന്‍ എടുക്കുന്നവര്‍ക്ക് കേന്ദ്രം 1650 കോടിരൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ചു

Last Updated:

പുതിയ പാചകവാതക കണക്ഷന്‍ എടുത്ത 75 ലക്ഷം പേര്‍ക്ക് അനുകൂല്യം ലഭിക്കും

ഉജ്ജ്വല പദ്ധതിക്ക് കീഴില്‍ പുതിയ പാചകവാതക കണക്ഷന്‍ എടുക്കുന്നവര്‍ക്കായി 1650 കോടി രൂപയുടെ സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. സബ്‌സിഡി നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പുതിയ പാചകവാതക കണക്ഷന്‍ എടുത്ത 75 ലക്ഷം പേര്‍ക്ക് അനുകൂല്യം ലഭിക്കും. അടുത്തിടെ കേന്ദ്രമന്ത്രിസഭ പാചകവാതക സബ്‌സിഡി നിരക്ക് ഉയര്‍ത്താന്‍ അനുമതി നല്‍കിയിരുന്നു. 200 രൂപയാണ് സബ്‌സിഡി നിരക്ക് വര്‍ധിപ്പിച്ചത്. ഇതോടെ പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന പ്രകാരം പാചകവാതക കണക്ഷന്‍ എടുക്കുന്നവര്‍ക്ക് 400 രൂപ സബ്‌സിഡിയായി ലഭിക്കും. 2016 മേയിലാണ് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പ്രധാന്‍ മന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി അവതരിപ്പിച്ചത്.
എല്‍പിജി ഗ്രാമീണ മേഖലയിലേക്കും കൂടി വ്യാപിപ്പിക്കുക, പരമ്പരാഗത രീതികളായ വിറക്, കല്‍ക്കരി, ചാണകം എന്നിവ ഒഴിവാക്കി പ്രകൃതി സൗഹൃദ പാചകം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. പരമ്പരാഗത പാചകരീതികള്‍ ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നതായും പ്രകൃതിയ്ക്ക് കോട്ടം വരുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. 2016 മേയ് ഒന്നിന് ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പിഎംയുവൈ പദ്ധതി ഉദ്ഘാടനം ചെയ്തത്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതകം എത്തിക്കുന്ന ഉജ്വല യോജന പദ്ധതി 2018-ല്‍ കേന്ദ്രസര്‍ക്കാര്‍ വിപുലപ്പെടുത്തിയിരുന്നു.
advertisement
എല്ലാ പാവപ്പെട്ട കുടുംബങ്ങളിലും സൗജന്യ പാചകവാതകം എത്തിക്കുക എന്ന ലക്ഷ്യത്തില്‍ 2016ലാണ് പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി ആവിഷ്‌കരിച്ചത്. ദാരിദ്ര രേഖയ്ക്ക് താഴെയുള്ള അഞ്ച് ലക്ഷത്തോളം ഗ്രാമീണസ്ത്രീകള്‍ക്ക് സൗജന്യ പാചക വാതകം എത്തിക്കുന്ന പദ്ധതിയാണിത്. തുടക്കത്തില്‍ 2011-ലെ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ് പട്ടിക കണക്കിലെടുത്തായിരുന്നു പദ്ധതിക്കായി ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. പിന്നീട് ഇതില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളെയും എല്ലാ പിന്നോക്ക വിഭാഗങ്ങളെയും അടക്കം വിവിധ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി. എന്നാല്‍ എല്ലാ പാവപ്പെട്ട കുടുംബങ്ങളും പദ്ധതിയുടെ പരിധിയില്‍ വരുന്ന തരത്തിലാണ് വിപുലപ്പെടുത്തിയത്. നൂറ് ശതമാനം വീടുകളിലും പാചകവാതകം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
advertisement
ഗുണഭോക്താക്കള്‍ അടുപ്പുകള്‍ മാത്രം വാങ്ങിയാല്‍ മതി. ബാധ്യത കുറയ്ക്കുന്നതിനായി തവണകളായി പണം അടക്കാനുളള സംവിധാനവും ഉണ്ട്. ഒൻപതു വർഷത്തിനിടെ രാജ്യത്ത് 17 കോടി പേർ പുതിയ എൽപിജി കണക്ഷനുകൾ എടുത്തതായി അടുത്തിടെ റിപ്പോർട്ട് പുറത്തു വന്നിരുന്നു. 2014 ഏപ്രിലിൽ വരെയുള്ള കണക്കനുസരിച്ച്, 14.52 കോടി ആയിരുന്നു സജീവ ഗാർഹിക എൽപിജി ഉപഭോക്താക്കളുടെ എണ്ണമെങ്കിൽ 2023 മാർച്ചിൽ അത് 31.36 കോടിയായി ഉയർന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പദ്ധതിയുടെ ഫലമാണ് ഈ നേട്ടമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. 2016 ൽ 62 ശതമാനം ആയിരുന്നു രാജ്യത്തെ എൽപിജി കവറേജ് എങ്കിൽ 2022ൽ അത് 104.1 ശതമാനമായി ഉയർന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
ഉജ്വല പദ്ധതി: പാചകവാതക കണക്ഷന്‍ എടുക്കുന്നവര്‍ക്ക് കേന്ദ്രം 1650 കോടിരൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ചു
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement