ന്യൂഡൽഹി: പബ്ജി നിരോധനത്തിലൂടെ ഇന്ത്യ ചൈനയ്ക്ക് സമ്മാനിച്ചത് വൻ സാമ്പത്തിക തിരിച്ചടി. പബ്ജി നിരോധനത്തിന്‍റെ ആദ്യ ദിനം ചൈനീസ് കമ്പനിയുടെ വിപണി മൂല്യത്തിൽ 1.02 ലക്ഷം കോടി രൂപ നഷ്ടമായി. ടെൻസെന്‍റ് ഓഹരി മൂല്യം രണ്ടു ശതമാനമാണ് ഇടിഞ്ഞത്.
സെപ്റ്റംബർ രണ്ടിന് പബ്ജി ഉൾപ്പടെ 118 ചൈനീസ് ആപ്പുകൾ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചിരുന്നു. പബ്ജി ഉൾപ്പടെയുള്ള ആപ്പുകൾ നിരോധിക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അതിർത്തിയിൽ സ്ഥിതിഗതികൾ വീണ്ടും വഷളായതോടെയാണ് നൊടിയിടയിൽ ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്രസർക്കാർ രംഗത്തെത്തിയത്. ഇപ്പോൾ സർക്കാർ നിരോധിച്ച ചൈനീസ് ആപ്പുകളിൽ ഭൂരിഭാഗവും ഗെയിമുകളും ക്യാമറ ആപ്പുകളുമാണ്. ചില ലോഞ്ചറുകളും നിരോധിച്ചവയുടെ ആപ്പുകളുടെ കൂട്ടത്തിലുണ്ട്.
നൂറിലേറെ ആപ്പുകൾ നിരോധിച്ചെങ്കിലും പബ്ജിയാണ് ഏറെ വാർത്താപ്രാധാന്യം നേടിയത്. ഇന്ത്യയിൽ രണ്ടുവർഷംകൊണ്ട് ഏറെ ജനപ്രീതി നേടിയ ഗെയിം ആയിരുന്നു പബ്ജി. ഓരോ ദിവസവും നിരവധി ഉപയോക്താക്കളെ സ്വന്തമാക്കി മുന്നേറുന്നതിനിടെയാണ് പബ്ജി ഇന്ത്യയിൽനിന്ന് അപ്രതീക്ഷിതമായി നീങ്ങുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.