ഏകദിനത്തിന് ബൂംമ്രയില്ല, കിവികളോടും; കങ്കാരുവേട്ടക്ക് പിന്നാലെ ടീമില്‍ മാറ്റവുമായി ഇന്ത്യ
Last Updated:
സിഡ്‌നി: ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ചരിത്ര ജയം നേടിയതിനു പിന്നാലെ ഏകദിന പരമ്പരക്കുള്ള ടീമില്‍ മാറ്റവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ടെസ്റ്റില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായിരുന്ന ജസ്പ്രീത് ബൂംമ്രയ്ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ ടീമില്‍ മാറ്റം വരുത്തിയത്. ഏകദിനപരമ്പരയില്‍ ബൂംമ്രയ്ക്ക് പകരം മുഹമ്മദ് സിറാജാണ് ഓസീസില്‍ കളിക്കുക.
ന്യൂസിലന്‍ഡിനെതിരായ ടി20യില്‍ സിദ്ധാര്‍ത്ഥ് കൗളും കളത്തിലിറങ്ങും. ഓസീസിനെതിരെ ഇന്ത്യയില്‍ നടക്കുന്ന ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ബൂംമ്രയ്ക്ക് വിശ്രമം അനുവദിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചതിനാലാണ് താരത്തിന് വിശ്രമം അനുവദിച്ചത്. കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഓസീസ് നിരയില്‍ ഏറ്റവും കൂടുതല്‍ അപകം വിതച്ചത് ബൂംമ്രയായിരുന്നു.
Also Read: 'ത്രികാലജ്ഞാനിയാണല്ലേ?' ജയം മാത്രമല്ല ഇക്കാര്യവും കുംബ്ലെ പ്രവചിച്ചു
നാലു ടെസ്റ്റുകളില്‍ നിന്ന് 157.1 ഓവര്‍ എറിഞ്ഞ താരം 21 വിക്കറ്റെടുത്തിരുന്നു. പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനും താരം തന്നെയാണ്. ഈ ശനിയാഴ്ചയാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്.
advertisement
ഇന്ത്യന്‍ എ ടീമിനൊപ്പം ന്യൂസിലന്‍ഡില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് സിറാജ്. രഞ്ജിയില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ഹൈദരാബാദിനായി ഏഴുവിക്കറ്റും താരം വീഴ്ത്തിയിരുന്നു. മൂന്ന് ഏകദിനവും രണ്ട് ടി20യും കളിച്ചിട്ടുള്ള സിദ്ധാര്‍ത്ഥ് കൗളും മികച്ച ഫോമിലാണ് നിലവില്‍. ന്യൂസിലന്‍ഡില്‍ അഞ്ച് ഏകദിനവും മൂന്ന് ടി20യുമാണ് ഇന്ത്യ കളിക്കുക.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 08, 2019 3:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഏകദിനത്തിന് ബൂംമ്രയില്ല, കിവികളോടും; കങ്കാരുവേട്ടക്ക് പിന്നാലെ ടീമില്‍ മാറ്റവുമായി ഇന്ത്യ