പൊരുതി തോറ്റ് ഇംഗ്ലണ്ട്; ലോകകപ്പ് സെമിയിലേക്ക് കുതിച്ച് ഫ്രാന്‍സ്

Last Updated:

ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ടിനെതിരെ ഫ്രാൻസിന്റെ ആദ്യ വിജയമാണിത്. ഫ്രാന്‍സിന്റെ ആറാം സെമി പ്രവേശമാണിത്.

ആവേശ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ലോകകപ്പ് സെമിയില്‍ കടന്ന് ഫ്രാൻസ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഫ്രഞ്ച് പടയുടെ വിജയം. തുടർച്ചയായ രണ്ടാം തവണയാണ് ലോകകപ്പിന്റെ സെമിയിൽ ഫ്രാൻ‌സ് എത്തുന്നത്. ഫ്രാന്‍സിനായി ചൗമെനി, ജിറൂദ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇംഗ്ലണ്ടിന്‍റെ ആശ്വാസ ഗോള്‍ പെനാല്‍റ്റിയിലൂടെ നായകന്‍ ഹാരി കെയ്ന്‍ സ്വന്തമാക്കി.
17-ാം മിനിറ്റില്‍ ഒരു കരുത്തുറ്റ ലോങ് റേഞ്ചറിലൂടെ ചൗമെനിയാണ് ഫ്രാന്‍സിനുവേണ്ടി ആദ്യ വല കുലുക്കിയത്. ആവേശകരമായ ആദ്യപകുതിയിൽ ഒരു ഗോളിന് ഫ്രാൻസ് ലീഡെടുക്കുന്നു. എന്നാൽ രണ്ടാം പകുതിയിൽ 54-ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി ക്യാപ്റ്റൻ ഹാരി കെയിൻ വലയിലാക്കി ഇംഗ്ലണ്ടിനെ കളിയിലേക്ക് മടക്കിക്കൊണ്ടുവന്നു. 78-ാം മിനിറ്റില്‍ ജിറൂദിലൂടെ ഫ്രാൻസ് ലീഡുയർത്തി.
82–ാം മിനിറ്റിലാണ് ഇംഗ്ലണ്ടിന് സമനില നേടാൻ സുവർണാവസരമൊരുക്കി തുടർച്ചയായ രണ്ടാം പെനൽറ്റി ലഭിച്ചു. തിയോ ഹെര്‍ണാണ്ടസ് അനാവശ്യമായി ബോക്സില്‍ മേസണ്‍ മൗണ്ടിന് തള്ളിയിട്ടതിന് വാറിന്റെ സഹായത്തോടെ പെനാല്‍‌റ്റിയായിരന്നു. കിക്കെടുത്ത ഹാരി കെയ്ൻ ഇക്കുറി പന്ത് ക്രോസ് ബാറിനു മുകളിലൂടെ പറത്തി.
advertisement
തുടര്‍ന്ന് അവസാന വിസില്‍ വരെ ഇംഗ്ലീഷ് പട സമനില ഗോളിനായി വര്‍ധിത വീര്യത്തോടെ പൊരുതിയെങ്കിലും ഫ്രഞ്ച് പ്രതിരോധത്തിന്‍റെ ആണിക്കല്ല് ഇളക്കാന്‍ സാധിച്ചില്ല. ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ടിനെതിരെ ഫ്രാൻസിന്റെ ആദ്യ വിജയമാണിത്. മുൻപ് രണ്ടു തവണ ഇരുവരും ഏറ്റുമുട്ടിയപ്പോഴും വിജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. ഫ്രാന്‍സിന്റെ ആറാം സെമി പ്രവേശമാണിത്.
ഡിസംബർ 14ന് ഇതേ വേദിയിൽ നടക്കുന്ന സെമിഫൈനലിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും. ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലിനെ വീഴ്ത്തിയാണ് മൊറോക്കോ ലോകകപ്പ് ചരിത്രത്തിലാദ്യമായി സെമിയിലെത്തുന്നത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് പോർച്ചുഗലിനെ മൊറോക്കോ പരാജയപ്പെടുത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
പൊരുതി തോറ്റ് ഇംഗ്ലണ്ട്; ലോകകപ്പ് സെമിയിലേക്ക് കുതിച്ച് ഫ്രാന്‍സ്
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement