India Vs Australia | ടി. നടരാജൻ ടെസ്റ്റ് ടീമിൽ; പരിക്കേറ്റ ഉമേഷ് യാദവിന്‍റെ പകരക്കാരനാകും

Last Updated:

തമിഴ്നാട്ടിലെ സേലത്തിൽ നിന്ന് 36 കിലോമീറ്റർ അകലെയുള്ള ചിന്നപ്പംപട്ടിയിൽ നിന്ന് ഓസ്ട്രേലിയ വരെ വന്നുനിൽക്കുന്ന നടരാജന്റെ ജീവിതം ആയിരക്കണക്കിന് യുവാക്കൾക്ക് പ്രചോദനമാണ്

മെൽബൺ: ഏകദിനത്തിനും ടി20യ്ക്കും പിന്നാലെ തമിഴ്നാട്ടിൽനിന്നുള്ള പേസർ ടി നടരാജൻ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഓസ്ട്രേലിയയ്ക്കെതിരായ അവസാന രണ്ടു ടെസ്റ്റുകൾക്കുള്ള ടീമിലാണ് നടരാജനെ ഉൾപ്പെടുത്തിയത്. പരിക്കേറ്റ ഉമേഷ് യാദവിനു പകരമായാണ് നടരാജനെ ടീമിൽ ഉൾപ്പെടുത്തിയത്. ഏകദിന, ടി20 പരമ്പരയ്ക്കുശേഷം ടെസ്റ്റ് ടീമിന്‍റെ നെറ്റ് ബൌളറായി ടി നടരാജനെ ഓസ്ട്രേലിയയിൽ തുടരാൻ അനുവദിക്കുകയായിരുന്നു.
ഇന്ത്യയുടെ മുൻനിര ബൌളർമാരിൽ മൂന്നു പ്രമുഖർക്ക് പരിക്കേറ്റതോടെയാണ് നടരാജൻ ഉൾപ്പടെയുള്ള യുവതാരങ്ങൾക്ക് അവസരം ലഭിച്ചത്. ഇഷാന്ത് ശർമ്മ, മൊഹമ്മദ് ഷമി എന്നിവരാണ് ഉമേഷ് യാദവിന് മുമ്പ് പരിക്ക് കാരണം ടിമിൽ നിന്ന് പുറത്തായത്. ഇതോടെ ജസ്പ്രിത് ബുംറയ്ക്കൊപ്പം പേസ് ആക്രമണം നടത്താൻ യുവതാരങ്ങൾ രംഗത്തിറങ്ങും.
advertisement
മെൽബണിൽ നടന്ന ബോക്സിങ് ഡേ ടെസ്റ്റിൽ ഷമിക്കു പകരം മുഹമ്മദ് സിറാജ് കളിച്ചിരുന്നു. മികച്ച പ്രകടനമാണ് സിറാജ് നടത്തിയത്. ജനുവരി ഏഴിന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ ബുംറയ്ക്കും സിറാജിനും താക്കൂറിനുമൊപ്പം ടി നടരാജനോ നവ്ദീപ് സെയ്നിയോ കളത്തിലിറങ്ങും.
തമിഴ്നാട്ടിലെ സേലത്തിൽ നിന്ന് 36 കിലോമീറ്റർ അകലെയുള്ള ചിന്നപ്പംപട്ടിയിൽ നിന്ന് ഓസ്ട്രേലിയ വരെ വന്നുനിൽക്കുന്ന നടരാജന്റെ ജീവിതം ആയിരക്കണക്കിന് യുവാക്കൾക്ക് പ്രചോദനമാണ്. ഓരോ തവണയും ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെ പോലെയായിരുന്നു നടരാജന്റെ ജീവിതം. തമിഴ്നാട് പ്രീമിയർ ലീഗിലെ മികച്ച പ്രകടനം വഴി ഐപിഎല്ലിൽ എത്തുകയും, അവിടെ നടത്തിയ തകർപ്പൻ പന്തേറിലൂടെ ടീം ഇന്ത്യയിൽ ഇടംനേടുകയുമായിരുന്നു ടി. നടരാജൻ. ടി20യിലും ഏകദിനത്തിലും നന്നായി ബൌൾ ചെയ്തതാണ് ഇപ്പോൾ ടെസ്റ്റ് ടീമിൽ പരിഗണിക്കാൻ ഇടയാക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
India Vs Australia | ടി. നടരാജൻ ടെസ്റ്റ് ടീമിൽ; പരിക്കേറ്റ ഉമേഷ് യാദവിന്‍റെ പകരക്കാരനാകും
Next Article
advertisement
അമയ് മനോജിന്റെ തകർപ്പൻ സെഞ്ചുറിക്കും രക്ഷിക്കാനായില്ല; കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി 
അമയ് മനോജിന്റെ തകർപ്പൻ സെഞ്ചുറിക്കും രക്ഷിക്കാനായില്ല; കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി 
  • അമയ് മനോജിന്റെ സെഞ്ചുറി കേരളത്തെ ഇന്നിങ്സ് തോൽവിയിൽ നിന്ന് രക്ഷപ്പെടുത്തി, 129 റൺസ് നേടി.

  • പഞ്ചാബ് 38 റൺസ് വിജയലക്ഷ്യം 9 വിക്കറ്റുകൾ ബാക്കി നിൽക്കെ അനായാസം നേടി, കേരളത്തിന് തോൽവി.

  • ഹൃഷികേശും അമയ് മനോജും ചേർന്ന് 118 റൺസ് കൂട്ടിച്ചേർത്തു, കേരളത്തിന്റെ രണ്ടാം ഇന്നിങ്സിൽ.

View All
advertisement