നിറവയറോടെ എത്തിയ 'ഗർഭിണി'യെ പരിശോധിച്ചപ്പോൾ ഞെട്ടി; കിട്ടിയത് നാല് കിലോ കഞ്ചാവ്

ഗർഭിണിയിൽ നടത്തിയ പരിശോധനയിൽ 'നിറവയറി'ൽ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് 15 കട്ടകളിലായി കെട്ടി വെച്ചതാണ്

News18 Malayalam | news18
Updated: November 14, 2019, 5:28 PM IST
നിറവയറോടെ എത്തിയ 'ഗർഭിണി'യെ പരിശോധിച്ചപ്പോൾ ഞെട്ടി; കിട്ടിയത് നാല് കിലോ കഞ്ചാവ്
ഗർഭിണിയിൽ നടത്തിയ പരിശോധനയിൽ 'നിറവയറി'ൽ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് 15 കട്ടകളിലായി കെട്ടി വെച്ചതാണ്
  • News18
  • Last Updated: November 14, 2019, 5:28 PM IST
  • Share this:
മയക്കുമരുന്നും കഞ്ചാവും കടത്തുന്നത് ചിലപ്പോളൊക്കെ 'കലാപര'മായ കാര്യങ്ങൾ കൂടിയാണ്. അടുത്തിടെ അർജന്‍റീനയിൽ നിന്നുള്ള ഒരു സ്ത്രീ കുറച്ച് കടന്ന പ്രയോഗമാണ് കഞ്ചാവ് കടത്തുന്നതിന് ഉപയോഗിച്ചത്. നിറവയറുണ്ടാക്കി അതിനുള്ളിൽ കഞ്ചാവ് കടത്തുകയാണ് ചെയ്തത്. ഒറ്റനോട്ടത്തിൽ പൂർണ ഗർഭിണിയാണെന്ന് തോന്നും. ഗർഭിണിയെ പരിശോധിച്ചവർ എന്നാൽ ഞെട്ടി പോകുകയും ചെയ്തു.

അർജന്‍റീനയിലെ സുരക്ഷാമന്ത്രിയായ പട്രിഷ്യ ബുൾറിച്ച് ഇക്കാര്യം ചിത്രങ്ങളോടു കൂടി ട്വീറ്റ് ചെയ്യുകയും ചെയ്തു. 'നാർകോ പ്രഗ്നൻസി' എന്നാണ് മന്ത്രി അതിനെ ട്വിറ്ററിൽ ടാഗ് ചെയ്തത്. കഞ്ചാവിന്‍റെ ചെറിയ കട്ടകൾ നിറവയറെന്ന് തോന്നുന്ന വിധത്തിൽ ഡിസൈൻ ചെയ്ത് വയറിനോട് ചേർത്ത് പിടിപ്പിക്കുകയായിരുന്നു.

 യുവതിക്കൊപ്പമുള്ള യുവാവിന്‍റെ ബാഗിൽ പുല്ലു പോലെയുള്ള വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് പിടികൂടി പരിശോധിക്കുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് 'ഗർഭിണി' ഗർഭിണിയല്ലെന്നും കഞ്ചാവ് നിയവയറു പോലെ വെച്ചു പിടിപ്പിച്ചിരിക്കുകയാണെന്നും പൊലീസിന് മനസിലായത്.

ശബരിമല ദർശനം; ഓൺലൈൻ വഴി 36 യുവതികൾ രജിസ്റ്റർ ചെയ്തു

ഗർഭിണിയിൽ നടത്തിയ പരിശോധനയിൽ 'നിറവയറി'ൽ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് 15 കട്ടകളിലായി കെട്ടി വെച്ചതാണ്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. മെൻഡോസയിൽ നിന്ന് ചിലിയിലെ സാന്‍റ ക്രൂസിലേക്ക് കഞ്ചാവ് ഒളിച്ചു കടത്താൻ ആയിരുന്നു ഇവരുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.
First published: November 14, 2019, 5:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading