'ആദ്യം കശ്മീരും പിന്നാലെ ഇന്ത്യയും പിടിച്ചെടുക്കും'; 'ഖസ്വ ഇ ഹിന്ദ്' പരാമർശിച്ച് മുൻ പാക് ക്രിക്കറ്റ് താരം ഷൊയിബ് അക്തർ
- Published by:Rajesh V
- news18-malayalam
Last Updated:
വീഡിയോയിലെ ചില അഭിപ്രായങ്ങൾ അദ്ദേഹത്തിന്റെ ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
വായിൽ തോന്നുന്നത് വിളിച്ചുപറഞ്ഞ് പുലിവാല് പിടിക്കുന്ന കാര്യത്തിൽ പാക് മുൻ പേസർ ഷൊയിബ് അക്തർ മുന്നിൽ തന്നെയാണ്. തെറ്റായ കാരണങ്ങളാൽ അക്തർ വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. ഖസ്വ- ഇ- ഹിന്ദിനെ കുറിച്ച് മുൻപ് അക്തർ പറഞ്ഞ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്.
ഇന്ത്യക്കെതിരായ വിശുദ്ധ യുദ്ധമാണ് ഖസ്വ ഇ ഹിന്ദ് അർത്ഥമാക്കുന്നത്. ഹിന്ദുക്കളുമായുള്ള യുദ്ധത്തിനുശേഷം മുസ്ലീം യോദ്ധാക്കൾ ഇന്ത്യൻ ഉപഭൂഖണ്ഡം കീഴടക്കുമെന്ന് അവകാശപ്പെടുന്ന ഒരു പ്രവചനമാണിതെന്ന് ചില ഉറുദു പണ്ഡിതന്മാർ അവകാശപ്പെടുന്നു. എന്നിരുന്നാലും, ഈ സിദ്ധാന്തത്തിന് വിശ്വാസ്യതയില്ലെന്നും അത് തെറ്റാണെന്നും പല പണ്ഡിതന്മാരും പറയുന്നു.
advertisement
"ഖസ്വാ ഇ ഹിന്ദ് നടക്കുമെന്ന് ഞങ്ങളുടെ ഗ്രന്ഥങ്ങളിൽ എഴുതിയിട്ടുണ്ട്. അറ്റോക്കിലെ നദി രക്തത്താൽ രണ്ട് തവണ ചുവപ്പ് നിറമാകും. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൈന്യം അറ്റോക്ക് വരെ എത്തും. അതിനുശേഷം സേന, ഷമാൽ മഷ്‌റിക്കിൽ നിന്ന് ഉയരും, ഉസ്ബെക്കിസ്ഥാനിൽ നിന്ന് വ്യത്യസ്ത സംഘങ്ങൾ എത്തും. ഇത് ലാഹോർ വരെ നീണ്ടുനിന്ന ചരിത്രമേഖലയായ ഖൊറാസാനെ സൂചിപ്പിക്കുന്നു. ”- സമാ ടീവിക്ക് നൽകിയ അഭിമുഖത്തിൽ അക്തർ പറയുന്നു. ''തുടർന്ന് ആ സേന കശ്മീർ കീഴടക്കും, ഇൻഷാ അള്ളാഹ്, എന്നിട്ട് അവർ മുന്നോട്ടുതന്നെ പോകും''- അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
"Ghazwa e Hind is mentioned in our sacred books. We will first capture Kashmir and then invade India from all sides for Ghazwa e Hind"
- Shoaib Akhtar (descendant of a Hindu Gujjar)
After all cricket & art have no boundaries. After Ghazwa e Hind, India will have no boundaries! pic.twitter.com/sRlYml6xow
— Pakistan Untold (@pakistan_untold) December 18, 2020
advertisement
അക്തറിന് ഇന്ത്യയിലും ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. അവരിൽ ചിലർ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന്റെ പതിവ് കാഴ്ചക്കാരാണ്. വീഡിയോയിലെ ചില അഭിപ്രായങ്ങൾ അദ്ദേഹത്തിന്റെ ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. നേരത്തെ അഡ്‌ലെയ്ഡിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മോശം പ്രകടനത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അദ്ദേഹം പരിഹസിച്ചിരുന്നു. “ഇത് വളരെ നാണക്കേടാണ്,” ഷോയിബ് അക്തർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. “ഇത് സ്വീകാര്യമല്ല, ഇത് ഹിന്ദുസ്ഥാനിൽ നിന്ന് ഇതല്ല പ്രതീക്ഷിച്ചത്,” റാവൽപിണ്ടി എക്സ്പ്രസ് പറഞ്ഞു. "അവരെ വിമർശിക്കണം" എന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 25, 2020 8:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'ആദ്യം കശ്മീരും പിന്നാലെ ഇന്ത്യയും പിടിച്ചെടുക്കും'; 'ഖസ്വ ഇ ഹിന്ദ്' പരാമർശിച്ച് മുൻ പാക് ക്രിക്കറ്റ് താരം ഷൊയിബ് അക്തർ


