2020ല്‍ യാഹുവിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്. ഏറ്റവും കൂടുതൽ തിരഞ്ഞ വനിതാ സെലിബ്രിറ്റി സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബർത്തിയാണ്. സെർച്ച് എഞ്ചിൻ യാഹൂ ചൊവ്വാഴ്ച പുറത്തിറക്കിയ വർഷാവസാന പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ജൂണിലാണ് സുശാന്തിനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് താരം വാർത്തകളിൽ സജീവമായത്. നിരവധി രാഷ്ട്രീയക്കാരും പട്ടികയിൽ ആദ്യ പത്തിൽ ഇടംനേടിയിട്ടുണ്ട്. പട്ടികയിൽ രണ്ടാംസ്ഥാനത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2017നു ശേഷം ഇതാദ്യമായിട്ടാണ് നരേന്ദ്രമോദി രണ്ടാംസ്ഥാനത്തെത്തുന്നത്.
റിയ ചക്രബർത്തി, രാഹുൽ ഗാന്ധി, അമിത്ഷാ, ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്രിവാൾ, മമത ബാനർജി, അമിതാഭ് ബച്ചൻ, കങ്കണ റണൗട്ട് എന്നിവരാണ് ആദ്യ പത്തിൽ യഥാക്രമം ഇടം നേടിയിട്ടുള്ളത്. ഏറ്റവുമധികം തിരഞ്ഞ പുരുഷ സെലിബ്രിറ്റികളിൽ ഒന്നാം സ്ഥാനത്തും സുശാന്ത് ആണ്. അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, സൽമാൻ ഖാന്‍, ഇർഫാൻ ഖാൻ, റിഷികപൂർ എന്നിവാരാണ് ഈ പട്ടികയിലുള്ള മറ്റ് സെലിബ്രിറ്റികൾ.
വനിത സെലിബ്രിറ്റികളിൽ റിയയ്ക്കു പിന്നാലെ കങ്കണ റണൗട്ടാണ്. ദീപിക പദുക്കോൺ, സണ്ണി ലിയോണി, പ്രിയങ്ക ചോപ്ര എന്നിവരു പട്ടികയിലുണ്ട്. 2020 ലെ മികച്ച ന്യൂസ് മേക്കേഴ്‌സിന്റെ കാര്യത്തിൽ, പ്രധാനമന്ത്രി മോദി ഒന്നാം സ്ഥാനത്ത് തുടരുന്നു, സുശാന്ത്, റിയ എന്നിവർ രണ്ടാം സ്ഥാനത്തും രാഹുൽ ഗാന്ധി മൂന്നാം സ്ഥാനത്തുമുണ്ട്.
`സെലിബ്രിറ്റീസ് വിത്ത് ബേബിസ് ആന്റ് പ്രഗ്നൻസി അനൗൺസ്മെന്റ് 'എന്ന വിഭാഗത്തിൽ അനുഷ്ക ശർമയും വിരാട് കോലിയുമാണ് ഒന്നാം സ്ഥാനത്ത്. കരീന കപൂർ ഖാനും സെയ്ഫ് അലി ഖാനും രണ്ടാം സ്ഥാനവും ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും മൂന്നാം സ്ഥാനം നേടി.
നടൻ സോനു സൂദിനെയാണ് 'ഹീറോ ഓഫ് ദ ഇയർ' ആയി തിരഞ്ഞെടുത്തിരിക്കുന്നത്. സെർച്ച് എഞ്ചിൻ COVID-19 വാരിയേഴ്സിനെ `പേഴ്സണാലിറ്റി ഓഫ് ദി ഇയർ` 2020 എന്ന് നാമകരണം ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Narendra modi, Rhea Chakraborty, Sushant Singh Rajput, Sushant Singh Rajput death