COVID 19| പ്രതിദിന കോവിഡ് കണക്കിൽ കേരളം ഒന്നാം സ്ഥാനത്ത്; മറികടന്നത് മഹാരാഷ്ട്രയെ
- Published by:Rajesh V
- news18-malayalam
Last Updated:
കർണാടക, ഡല്‍ഹി, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും കേരളത്തിന് പുറകിലാണ്.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ ദിവസങ്ങളിൽ മുന്നിലുണ്ടായിരുന്ന മഹാരാഷ്ട്രയെയും കര്‍ണാടകയെയും പിന്നിലാക്കിയാണ് കേരളത്തിൽ രോഗികളുടെ എണ്ണം ഉയരുന്നത്. ശനിയാഴ്ച 11,755 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 11,416 പേര്‍ക്കും കര്‍ണാടകയില്‍ 10,517 പേര്‍ക്കുമാണ് ഇന്നലെ രോഗം പിടിപെട്ടത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.
ഡല്‍ഹി, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും കേരളത്തിന് പുറകിലാണ്. 2866 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ 5242 പേര്‍ക്കും ആന്ധ്രയില്‍ 5653 പേര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്നലെ പരിശോധിച്ചത് 66,228 സാംപിളുകളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.7 ശതമാനമായി ഉയർന്നു. പരിശോധനയിൽ പോസിറ്റീവാകുന്നവരുടെ നിരക്ക് ഉയരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
advertisement
കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത 2.77 ലക്ഷത്തിലേറെ കേസുകളിൽ 1.82 ലക്ഷത്തിലേറെ പേരാണ് രോഗമുക്തരായത്. 95,918 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. ആക്ടീവ് കേസുകളിൽ മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് കേരളം. മഹാരാഷ്ട്രയിൽ 2.21 ലക്ഷത്തിലേറെയാണ് ആക്റ്റിവ് കേസുകൾ. ഇന്നലെ 26,440 പേർ രോഗമുക്തരായത് മഹാരാഷ്ട്രയിലെ ആക്ടീവ് കേസുകളിൽ കുറവുണ്ടാക്കിയിട്ടുണ്ട്.
advertisement
കർണാടകയിൽ 1.20 ലക്ഷത്തിലേറെയാണ് ആക്ടീവ് കേസുകൾ. ആകെ രോഗബാധിതർ ഏഴു ലക്ഷം പിന്നിട്ടു. 1,12,770 ടെസ്റ്റുകളാണ് സംസ്ഥാനത്ത് ഇന്നലെ നടത്തിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡ് മരണങ്ങളിൽ രാജ്യത്ത് ഏറെ മുന്നിലുള്ള മഹാരാഷ്ട്രയിൽ ഇതുവരെ രേഖപ്പെടുത്തിയത് 40,040 മരണങ്ങളാണ്. ഇതിൽ 308 മരണവും ഇന്നലെ സ്ഥിരീകരിച്ചത്. 2.27 ലക്ഷത്തിലേറെ കേസുകൾ ഇതുവരെ കണ്ടെത്തിയ മുംബൈ നഗരത്തിൽ 9391 പേർ രോഗം ബാധിച്ചു മരിച്ചിട്ടുണ്ട്.
advertisement
ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച നഗരം ബംഗളൂരുവാണ്. അവസാന 24 മണിക്കൂറിൽ 4563 പേർക്കു കൂടി ബംഗളൂരുവിൽ രോഗം കണ്ടെത്തി. 2.76 ലക്ഷത്തിലേറെയാണ് ബംഗളൂരുവിലെ മൊത്തം കേസുകൾ. 3320 പേർ ഇവിടെ മരിച്ചിട്ടുണ്ട്. ഇന്നലെ 30 പേർ നഗരത്തിൽ മരിച്ചു. 64,911 ആക്ടീവ് കേസുകളാണ് ബംഗളൂരുവിലുള്ളത്. കർണാടകയിലെ മൊത്തം മരണസംഖ്യ 9891 ആണ്. ഇതിൽ 102 പേരുടെ മരണം റിപ്പോർട്ട് ചെയ്തത് ഇന്നലെയാണ്.
ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 978 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മാസ്‌ക് ധരിക്കാതെ 10 ശതമാനം ആളുകള്‍ പുറത്തിറങ്ങുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Location :
First Published :
October 11, 2020 10:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| പ്രതിദിന കോവിഡ് കണക്കിൽ കേരളം ഒന്നാം സ്ഥാനത്ത്; മറികടന്നത് മഹാരാഷ്ട്രയെ


