• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • 'ഗ്ലാസ്, മൊബൈൽ സ്ക്രീൻ, കറൻസി ഇവയിൽ വൈറസ് 28 ദിവസം നിലനിൽക്കും; സത്യം എന്ത്?' മുരളി തുമ്മാരുകുടി പറയുന്നു

'ഗ്ലാസ്, മൊബൈൽ സ്ക്രീൻ, കറൻസി ഇവയിൽ വൈറസ് 28 ദിവസം നിലനിൽക്കും; സത്യം എന്ത്?' മുരളി തുമ്മാരുകുടി പറയുന്നു

വൈറസിനെ അതിവേഗം ഇല്ലാതാക്കുന്ന അൾട്രാവയലറ്റ് പ്രകാശം എത്താത്ത തരത്തിൽ ഇരുട്ടിലാണ് പരീക്ഷണം നടത്തിയത്. ഈ പരീക്ഷണത്തിലാണ് 28 ദിവസം വരെ വൈറസ് നീണ്ടുനിൽക്കുമെന്ന് പറഞ്ഞത്.

Corona

Corona

 • Last Updated :
 • Share this:
  കോവിഡ് ഭീതിയിലാണ് കേരളവും രാജ്യവും ലോകം മുഴുവനും. കോവിഡുമായി ബന്ധപ്പെട്ട ആശ്വാസവാർത്തകൾക്ക്
  ഒപ്പം തന്നെ വ്യാജവാർത്തകളും നൂറിരട്ടി വേഗതയിലാണ് പ്രചരിക്കുന്നത്. അത്തരത്തിലൊരു വാർത്തയിലെ സത്യാവസ്ഥ അന്വേഷിക്കുകയാണ് യുഎൻ ദുരന്തനിവാരണ വിദഗ്ദൻ മുരളി തുമ്മാരുകുടി. 'ഗ്ലാസ്, മൊബൈൽ സ്ക്രീൻ, കറൻസി ഇവയിൽ വൈറസ് 28 ദിവസം നിലനിൽക്കും’ എന്ന തലക്കെട്ടിനെയാണ് ബിബിസിയുടെ തലക്കെട്ടുമായി താരതമ്യം ചെയ്ത് മുരളി തുമ്മാരുകുടി ഇതിലെ സത്യമെന്താണെന്ന് വ്യക്തമാക്കുന്നത്.

  കൊറോണ വൈറസ് 28 ദിവസം വരെ ചില പ്രതലങ്ങളിൽ നീണ്ടുനിൽക്കുമെന്നായിരുന്നു വാർത്ത. അതായത്, ഇരുപത് ഡിഗ്രി സെന്റിഗ്രേഡിൽ ഇരുട്ടിൽ ലാബിൽ വച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ പറഞ്ഞ ഇരുപത്തി എട്ട് ദിവസം വൈറസ് നിലനിൽക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ, വൈറസിനെ അതിവേഗം ഇല്ലാതാക്കുന്ന അൾട്രാവയലറ്റ് പ്രകാശം എത്താത്ത തരത്തിൽ ഇരുട്ടിലാണ് പരീക്ഷണം നടത്തിയത്. ഈ പരീക്ഷണത്തിലാണ് 28 ദിവസം വരെ വൈറസ് നീണ്ടുനിൽക്കുമെന്ന് പറഞ്ഞത്.

  You may also like:ഖുശ്ബു ബി.ജെ.പിയിൽ ചേർന്നു; ദേശീയ വക്താവ് സ്ഥാനത്ത് നിന്നും പുറത്താക്കി കോൺഗ്രസ് [NEWS]കെ.എം ബഷീർ വാഹനം ഇടിച്ച് കൊല്ലപ്പെട്ട കേസ്; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം [NEWS] റംസിയുടെ ആത്മഹത്യ: സീരിയൽ താരം ലക്ഷ്മി പ്രമോദിനും ഭർത്താവിനും മുൻകൂർ ജാമ്യം [NEWS]

  മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

  'ഞെട്ടിക്കുന്ന തലക്കെട്ടുകൾ
  'ഗ്ലാസ്, മൊബൈൽ സ്ക്രീൻ, കറൻസി ഇവയിൽ വൈറസ് 28 ദിവസം നിലനിൽക്കും’: ജാഗ്രത... ഇന്നത്തെ ഒരു പത്രത്തിലെ വാർത്തയുടെ തലക്കെട്ടാണ്. ഇതേ വാർത്ത ബിബിസിയിലും ഉണ്ട്, പക്ഷേ, ഞെട്ടിക്കാത്ത തലക്കെട്ടാണ്
  Covid virus ‘survives for 28 days’ in lab conditions.
  'However, the research from Australian agency CSIRO found the virus was "extremely robust," surviving for 28 days on smooth surfaces such as glass found on mobile phone screens and both plastic and paper banknotes, when kept at 20C (68F), which is about room temperature, and in the dark.'
  അതായത് ഇരുപത് ഡിഗ്രി സെന്റിഗ്രേഡിൽ ഇരുട്ടിൽ ലാബിൽ വച്ചിരിക്കുന്ന സാഹചര്യത്തിലാണ് മുൻപ് പറഞ്ഞ ഇരുപത്തിയെട്ട് ദിവസം വൈറസ് നില നിൽക്കുന്നത്. സാധാരണ ഫ്ലൂ വൈറസ് അതേ സാഹചര്യത്തിൽ പതിനേഴ് ദിവസം ആക്റ്റീവ് ആയിരിക്കും എന്നും റിപ്പോർട്ടിൽ ഉണ്ട്.
  കാര്യങ്ങൾ ചെറിയ പ്രിന്റിൽ ഇവിടുത്തെ വാർത്തയിലും ഉണ്ട്.
  'വൈറസിനെ അതിവേഗം ഇല്ലാതാക്കുന്ന അൾട്രാവയലറ്റ് പ്രകാശം എത്താത്ത തരത്തിൽ ഇരുട്ടിലാണ് പരീക്ഷണം നടത്തിയത്'
  ഇത് തമ്പിക്ക് ആദ്യമേ പറഞ്ഞു കൂടായിരുന്നോ?...

  അതേസമയം, ഈ വർഷം അവസാനത്തോടെ കോവിഡിന് എതിരായ വാക്സിൻ തയ്യാറായേക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ തെദ്രോസ് അദാനം ഗെബ്രിയേസൂസ്. നിലവിൽ ലോകാരോഗ്യ സംഘടനയുടെ കോവാക്സ് ആഗോള വാക്സിൻ സംവിധാനത്തിന് കീഴിൽ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഒൻപത് വാക്സിനുകളാണ് ഉള്ളത്. വാക്സിൻ ലഭ്യമാകുമ്പോൾ അത് തുല്യമായി എല്ലാവർക്കും ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലോകനേതാക്കൾ ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവാക്സ് സംവിധാനത്തിന്റെ കീഴിൽ 2021 അവസാനത്തോടെ 200 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.  ഇന്ത്യയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. ഒരു ദിവസം പുതിയതായി 66, 732 കോവിഡ് രോഗികൾ കൂടി രജിസ്റ്റർ ചെയ്തതോടെയാണ് ഇത്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 61, 49, 536 പേരാണ്. ചികിത്സയിൽ കഴിയുന്നത് 8,61,853 പേർ മാത്രമാണ്.

  ഇതിനിടെ, കേരളത്തിൽ കോവിഡ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു. കോവിഡ് ആശുപത്രികളിൽ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള രോഗികൾക്കാണ് കൂട്ടിരിപ്പുകാരെ അനുവദിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി നിർദ്ദേശം നൽകിയത്.
  Published by:Joys Joy
  First published: