Covid 19 | 24 മണിക്കൂറിനിടെ 73,272 പോസിറ്റീവ് കേസുകൾ; 926 മരണം: 70 ലക്ഷത്തിലേക്കടുത്ത് രാജ്യത്തെ കോവിഡ് ബാധിതർ
- Published by:Asha Sulfiker
- news18-malayalam
Last Updated:
പ്രതിദിനം പത്തുലക്ഷത്തിലധികം പേരെ വരെ കോവിഡ് ടെസ്റ്റിന് വിധേയരാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 11,64,018 സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്.
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതർ എഴുപത് ലക്ഷത്തോടടുക്കുകയാണ്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ മാത്രം 73,272 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 69,79,424 ആയി ഉയർന്നിരിക്കുകയാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് ഇതിൽ 59,88,823 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 8,83,185 സജീവ കേസുകളാണ് നിലവിലുള്ളത്.
മുൻദിനങ്ങളെ അപേക്ഷിച്ച് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതും രോഗമുക്തി നിരക്ക് വർധിക്കുന്നതും രാജ്യത്ത് ആശ്വാസം പകരുന്നുണ്ട്. കോവിഡ് രൂക്ഷമായ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മരണനിരക്കും രാജ്യത്ത് കുറവാണ്. കഴിഞ്ഞ ഒരുദിവസത്തിനിടെ 926 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ 1,07,416 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
advertisement
കോവിഡ് വ്യാപനം കൂടിനിന്ന സാഹചര്യത്തിൽ രാജ്യത്തെ രോഗപരിശോധനകളുടെ എണ്ണവും കുത്തനെ കൂട്ടിയിരുന്നു. പ്രതിദിനം പത്തുലക്ഷത്തിലധികം പേരെ വരെ കോവിഡ് ടെസ്റ്റിന് വിധേയരാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 11,64,018 സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ ഒക്ടോബർ ഒൻപത് വരെയുള്ള കണക്കുകൾ അനുസരിച്ച് എട്ടരക്കോടിയിലധികം പേർക്ക് ഇതുവരെ രോഗപരിധോന നടത്തിയിട്ടുണ്ട്.
Location :
First Published :
October 10, 2020 11:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | 24 മണിക്കൂറിനിടെ 73,272 പോസിറ്റീവ് കേസുകൾ; 926 മരണം: 70 ലക്ഷത്തിലേക്കടുത്ത് രാജ്യത്തെ കോവിഡ് ബാധിതർ


