Honour Killing | വിരുന്ന് നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി വധുവിനെയും വരനെയും ബന്ധുക്കള്‍ വെട്ടിക്കൊന്നു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അഞ്ചു ദിവസം മുന്‍പ് വിവാഹിതരായ ഇവരെ വിരുന്ന് നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി ബന്ധുക്കള്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു
ചെന്നൈ: വിരുന്ന് നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി നവദമ്പതികളെ വധുവിന്റെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി. അഞ്ചു ദിവസം മുന്‍പ് വിവാഹിതരായ ശരണ്യ - മോഹന്‍ എന്നീ ദമ്പതികളെയാണ് ബന്ധുക്കള്‍ വെട്ടിവീഴ്ത്തിയത്. സഹോദരനായ ശക്തിവേല്‍, ബന്ധു രഞ്ജിത് എന്നിവര്‍ ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്.
കുംഭകോണത്തിനടുത്തുള്ള ചോളപുരത്തെ തുളുക്കവേലി സ്വദേശിയായിരുന്നു ശരണ്യ. 31-കാരനായ മോഹനും 22-കാരിയായ ശരണ്യയും തിരുനെല്‍വേലിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവേയാണ് കണ്ടുമുട്ടുന്നത്.
പ്രണയം സ്വന്തം വീട്ടില്‍ പറഞ്ഞപ്പോള്‍ ശരണ്യയുടെ വീട്ടുകാര്‍ എതിര്‍ക്കുകയും സ്വന്തം സമുദായത്തില്‍പ്പെട്ട ഒരാളെത്തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വീട്ടുകാരുെട എതിര്‍പ്പ് മറികടന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജൂണ്‍ 9-നായിരുന്നു ചെന്നൈയില്‍ വെച്ച് ഇരുവരും വിവാഹിതരായത്.
advertisement
വിവാഹത്തെക്കുറിച്ച് അറിഞ്ഞ ശരണ്യയുടെ സഹോദരന്‍ ശക്തിവേല്‍, ഇരുവരോടും ക്ഷമിച്ചുവെന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരാന്‍ ശരണ്യയോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ ഇരുവരെയും ശക്തിവേലും ബന്ധുവും വടിവാളുമായി എത്തി വെട്ടുകയായിരുന്നു.
ശരണ്യയുടെയും മോഹന്റെയും മൃതദേഹങ്ങള്‍ കുംഭകോണം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം മോഹന്റെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
Location :
First Published :
June 14, 2022 8:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Honour Killing | വിരുന്ന് നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി വധുവിനെയും വരനെയും ബന്ധുക്കള്‍ വെട്ടിക്കൊന്നു