News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 12, 2021, 11:59 AM IST
ആദിത്യ ആൽവ
ചെന്നൈ;
ബെംഗളൂരു മയക്കുമരുന്ന് കേസിലെ നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യ പ്രിയങ്ക ആല്‍വയുടെ സഹോദരൻ ആദിത്യ ആല്‍വ അറസ്റ്റിൽ. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഒളിവിൽ പോയ ആദിത്യ ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അറസ്റ്റിലായത്. കേസിൽ ആറാം പ്രതിയായ ആദിത്യ സെപ്തംബര്‍ മുതല്‍ ഒളിവിലായിരുന്നു.
ആദിത്യയെ കണ്ടെത്തുന്നതിന്റെ ഭാഗമായി
ബെംഗളൂരു പൊലീസ് വിവേക് ഒബറോയിയുടെ മുംബൈയിലെ വസതിയിലും തെരച്ചിൽ നടത്തിയിരുന്നു. ബെംഗളുരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സംവിധായകനായ ഇന്ദ്രജിത് ലങ്കേഷാണ് അന്വേഷണ സംഘത്തോട് ആദിത്യയുടെ പങ്കിനെ കുറിച്ച് വെളിപ്പെടുത്തിയത്. കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ.
Also Read
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐ റെയ്ഡ്; കസ്റ്റംസ് ഓഫീസറില്‍ നിന്ന് മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയില്‍ ലഹരിക്കടത്ത് ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് എന്‍സിബി കന്നഡ സിനിമാ ലോകത്തെ ലഹരി ഇടപാടുകളെക്കുറിച്ചും അന്വേഷിച്ചത്
കേസുമായി ബന്ധപ്പെട്ട് നടിമാരായ സഞ്ജന ഗല്‍റാണി, രാഗിണി ദ്വിവേദി എന്നിങ്ങനെ പന്ത്രണ്ട് പേരേ പേരെ അറസ്റ്റു ചെയ്തിരുന്നു.
Published by:
Aneesh Anirudhan
First published:
January 12, 2021, 11:59 AM IST