അഭയ കേസിൽ മൂന്ന് പതിറ്റാണ്ട് കാലം സമാനതകളില്ലാത്ത നിയമ പോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നു. രാജസേനൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ജോമോൻ പുത്തൻപുരയ്ക്കലിന്റെ ജീവ ചരിത്രം ആസ്പദമാക്കിയാണ് സിനിമ നിർമിക്കുന്നത്.
അഭയ കേസിൽനിരന്തരം നടത്തിയ നിയമ പോരാട്ടത്തിന്റെ നാൾവഴികളാണ് സിനിമയുടെ പ്രമേയം. നാല് മാസത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം തുടങ്ങണം എന്ന വ്യവസ്ഥയിലാണ് ജോമോൻ രാജസേനന്സമ്മത കരാർ വ്യവസ്ഥ വച്ചിട്ടുള്ളത്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ പേരിൽ സിനിമ നിർമിക്കുന്നത് അപൂർവമാണ്.
അഭയ കേസ് ആധാരമാക്കി നേരത്തെയും സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. സുരേഷ് ഗോപി നായകനായ ക്രൈം ഫയല്‍ എന്ന ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. എ കെ സാജന്റെയും എ കെ സന്തോഷിന്റെയും തിരക്കഥയില്‍ കെ മധുവാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ സംഗീതയാണ് അഭയയുടെ റോളിൽ എത്തിയത്.
ആക്ഷന്‍ കൗണ്‍സില്‍ എന്ന പേരും അതിന്റെ പ്രവര്‍ത്തനങ്ങളും എന്താണെന്ന് മലയാളികള്‍ക്ക് സുപരിചിതമായത് സിസ്റ്റര്‍ അഭയ കൊലക്കേസിലൂടെയായിരുന്നു. വെറും ആത്മഹത്യയാണെന്ന് പോലീസും ക്രൈംബ്രാഞ്ചും വിധിയെഴുതിയ അഭയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുന്നതിലേക്ക് വഴിതുറന്നതും ഈ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു. 28 വര്‍ഷങ്ങള്‍ക്കിപ്പുറം അഭയ കൊലക്കേസിലുണ്ടായ കോടതി വിധി ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നിയമപോരാട്ടങ്ങളുടെ കൂടി വിജയമാണ്.
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ആക്ഷന്‍ സമിതിയും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഉള്‍പ്പെടെയുള്ളവരും നടത്തിയ ഇടപെടലുകള്‍ കേസില്‍ നിര്‍ണ്ണായകമായി. സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.