Anil Nedumangad| 'നഷ്ടം എന്റേത് മാത്രം': സുരേഷ് ഗോപി; 'ഒന്നും പറയാൻ കഴിയുന്നില്ല': പൃഥ്വിരാജ്; 'അനില്‍ ഇനിയില്ലെന്ന് എങ്ങനെ എന്നെ വിശ്വസിപ്പിക്കും': ബിജു മേനോൻ
- Published by:Rajesh V
- news18-malayalam
Last Updated:
ഒപ്പം അഭിനയിച്ചവരും അല്ലാത്തവരുമായി നിരവധി പ്രമുഖരാണ് അനിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയത്.
തിരുവനന്തപുരം: നടന്‍ അനില്‍ നെടുമങ്ങാടിന്റെ ആകസ്മികമായ വേർപാടിൽ ഞെട്ടിത്തരിച്ച് മലയാള സിനിമ ലോകം. ഒപ്പം അഭിനയിച്ചവരും അല്ലാത്തവരുമായി നിരവധി പ്രമുഖരാണ് അനിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയത്. സുരേഷ് ഗോപി, പൃഥ്വിരാജ്, ബിജു മേനോന്‍ തുടങ്ങിയവര്‍ അനിലിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
'ഞങ്ങള്‍ക്ക് മറ്റൊരു അവിശ്വസനീയമായ പ്രതിഭയെക്കൂടി നഷ്ടപ്പെട്ടിരിക്കുന്നു. നേരില്‍ കാണാന്‍ സാധിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കഴിവില്‍ വിസ്മയപ്പെട്ടിരുന്നു. അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം നിർമാതാക്കളുമായി സംസാരിച്ചിരുന്നു. ഇപ്പോള്‍ നഷ്ടം എന്റേത് മാത്രമാണ്. ശരിക്കും ഞെട്ടിപ്പോയി'- സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
advertisement
'ഇല്ല. എനിക്ക് ഒന്നും പറയാന്‍ കഴിയുന്നില്ല. നിത്യശാന്തിയിലാണെന്ന് വിശ്വസിക്കട്ടെ അനിലേട്ടാ'- പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ.
'അനില്‍…ഇനി ഇല്ല എന്നെങ്ങിനെ ഞാന്‍ എന്നെ തന്നെ വിശ്വസിപ്പിക്കും ..?'- അനിലിന്റെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബിജു മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
advertisement
പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനും കോശിയിലെയും അനിൽ നെടുമങ്ങാട് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ സച്ചിയുടെ മരണത്തിന് പിന്നാലെയാണ് അനിലും വിടവാങ്ങിയിരിക്കുന്നത്. സച്ചിയുടെ ജന്മദിനമായ ഇന്നലെ അദ്ദേഹത്തെ അനുസ്മരിച്ച് അനില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 26, 2020 8:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Anil Nedumangad| 'നഷ്ടം എന്റേത് മാത്രം': സുരേഷ് ഗോപി; 'ഒന്നും പറയാൻ കഴിയുന്നില്ല': പൃഥ്വിരാജ്; 'അനില്‍ ഇനിയില്ലെന്ന് എങ്ങനെ എന്നെ വിശ്വസിപ്പിക്കും': ബിജു മേനോൻ


