ഭർത്താവിന് പക്ഷാഘാതം; അഞ്ചുമക്കൾക്കൊപ്പം തളർന്ന ഭര്‍ത്താവിനെ കൂടി നോക്കാനാകില്ല: വിവാഹമോചനം തേടി ഭാര്യ

Last Updated:

ഈ സമയത്ത് അദ്ദേഹത്തിന് വളരെയധികം ശ്രദ്ധയും പരിചരണവും ആവശ്യമാണ്. അഞ്ചുകുട്ടികളുടെ ഇടയിൽ എനിക്ക് അദ്ദേഹത്തെ പരിചരിക്കാൻ കഴിയില്ല'

ദുബായ്: പക്ഷാഘാതം വന്ന് ഭർത്താവിന്‍റെ കയ്യും കാലും തളര്‍ന്നതിന് പിന്നാലെ വിവാഹമോചനം (ഖുൽഅ)* തേടി ഭാര്യ. ഏഷ്യൻ വംശജയായ സ്ത്രീയാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഫുജൈറ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ആറുമാസം മുമ്പ് വരെ യാതൊരു പ്രശ്നങ്ങളുമില്ലായിരുന്നു. ജീവിതം നല്ല രീതിയിൽ തന്നെയാണ് മുന്നോട്ട് പോയിരുന്നതെന്നാണ് ഇവർ പരാതിയിൽ പറയുന്നത്.
'ഭർത്താവിന് ഹൃദയാഘാതം ഉണ്ടാകുന്നത് വരെ ഞങ്ങൾ വളരെ സന്തുഷ്ടമായ ഒരു കുടുംബം ആയിരുന്നു. അതിനുശേഷം അദ്ദേഹത്തിന് വലതു കൈക്കും കാലിനും ചലന ശേഷി നഷ്ടപ്പെട്ടു. അന്നുമുതൽ പ്രകോപനപരമായാണ് പെരുമാറുന്നത്. ഈ സമയത്ത് അദ്ദേഹത്തിന് വളരെയധികം ശ്രദ്ധയും പരിചരണവും ആവശ്യമാണ്. അഞ്ചുകുട്ടികളുടെ ഇടയിൽ എനിക്ക് അദ്ദേഹത്തെ പരിചരിക്കാൻ കഴിയില്ല' എന്നായിരുന്നു യുവതിയുടെ വാക്കുകൾ. ടാക്സി ഡ്രൈവറായ ഭർത്താവിന് നിലവിലെ അവസ്ഥയിൽ ഇനി ജോലിക്ക് പോകാനും സാധിക്കില്ല അതുകൊണ്ട് തന്നെ ഇത്രയും വലിയൊരു ഉത്തരവാദിത്വം തനിക്ക് ഏൽക്കാനാകില്ലെന്നും ഇവർ വ്യക്തമാക്കി.
advertisement
അതേസമയം തന്‍റെ ഈ അവസ്ഥ ഭാര്യയെ അസ്വസ്ഥയാക്കിയിരിക്കുന്നു എന്നാണ് ഭർത്താവ് കോടതിയിൽ പറഞ്ഞത്. ' എന്‍റെ വാക്കുകളും പ്രവൃത്തിയും ഒന്നും അവർക്ക് സഹിക്കാന്‍ കഴിയുന്നില്ല. എന്നെ പരിചരിക്കുന്നത് പോലും അവസാനിപ്പിച്ചിരിക്കുകയാണ്. കുളിക്കുന്നത് അടക്കമുള്ള പ്രാഥമിക കാര്യങ്ങൾ പോലും എന്‍റെ സഹോദരങ്ങളുടെ സഹായം തേടേണ്ട അവസ്ഥയാണ്' എന്നായിരുന്നു ഇയാളുടെ പ്രതികരണം. താൻ ഭാര്യയോട് നല്ലരീതിയിലും അനുകമ്പയോടെയും തന്നെയാണ് പെരുമാറുന്നത്. ഇതിനു പുറമെ അവരെ ഡ്രൈവിംഗ് പഠിപ്പിച്ച് കാറും വാങ്ങി നൽകി. കുടുംബത്തിന്‍റെ കാര്യങ്ങളും കൃത്യമായി നോക്കിയിരുന്നു.
advertisement
ടാക്സി ഡ്രൈവർ ആയി ജോലി തുടരാൻ സാധിക്കാത്തതിനാൽ നിലവിൽ മറ്റുള്ളവരുടെ സഹായങ്ങൾ കൊണ്ടാണ് ജീവിതം മുന്നോട്ട് നീക്കുന്നത്. അതുകൊണ്ട് തന്നെ ഈ അവസ്ഥയിൽ തന്നെ ഉപേക്ഷിച്ച് പോകരുതെന്ന് ഭാര്യയോട് നിർദേശിക്കണമെന്നാണ് ഇയാളുടെ ആവശ്യം. 'ഈ അവസ്ഥയിൽ ഉപേക്ഷിക്കുന്നത് വളരെ അന്യായവും ഹൃദയമില്ലാത്തതുമായ പ്രവൃത്തിയാണ്. അതുകൊണ്ട് അവരുടെ മനസ് മാറ്റാൻ നിർദേശിക്കണം'. ഇയാൾ കോടതിയിൽ വ്യക്തമാക്കി.
advertisement
കുടുംബ തർക്കം രമ്യമായി അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ കോടതി കേസ് മാറ്റിവച്ചിരിക്കുകയാണ്.
* ഖുൽഅ- ഇസ്ലാമിക രീതി അനുസരിച്ച് മഹർ തിരികെ നല്‍‌കി സ്ത്രീകൾ ഭർത്താവുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന രീതി
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഭർത്താവിന് പക്ഷാഘാതം; അഞ്ചുമക്കൾക്കൊപ്പം തളർന്ന ഭര്‍ത്താവിനെ കൂടി നോക്കാനാകില്ല: വിവാഹമോചനം തേടി ഭാര്യ
Next Article
advertisement
അമയ് മനോജിന്റെ തകർപ്പൻ സെഞ്ചുറിക്കും രക്ഷിക്കാനായില്ല; കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി 
അമയ് മനോജിന്റെ തകർപ്പൻ സെഞ്ചുറിക്കും രക്ഷിക്കാനായില്ല; കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി 
  • അമയ് മനോജിന്റെ സെഞ്ചുറി കേരളത്തെ ഇന്നിങ്സ് തോൽവിയിൽ നിന്ന് രക്ഷപ്പെടുത്തി, 129 റൺസ് നേടി.

  • പഞ്ചാബ് 38 റൺസ് വിജയലക്ഷ്യം 9 വിക്കറ്റുകൾ ബാക്കി നിൽക്കെ അനായാസം നേടി, കേരളത്തിന് തോൽവി.

  • ഹൃഷികേശും അമയ് മനോജും ചേർന്ന് 118 റൺസ് കൂട്ടിച്ചേർത്തു, കേരളത്തിന്റെ രണ്ടാം ഇന്നിങ്സിൽ.

View All
advertisement