HOME /NEWS /India / Dharavi | ധാരാവിയിൽ കോവിഡ് പ്രതിരോധത്തിന് ശക്തി പകർന്നത് മൗലവിമാരുടെ നേതൃത്വത്തിലെ 180 അംഗസംഘം

Dharavi | ധാരാവിയിൽ കോവിഡ് പ്രതിരോധത്തിന് ശക്തി പകർന്നത് മൗലവിമാരുടെ നേതൃത്വത്തിലെ 180 അംഗസംഘം

മൗലവിമാരുടെ നേതൃത്വത്തിലെ സംഘം

മൗലവിമാരുടെ നേതൃത്വത്തിലെ സംഘം

മേയ് മാസത്തിൽ പ്രതിദിനം ശരാശരി 43 കോവിഡ് പോസിറ്റീവ് കേസുകളായിരുന്നു ധാരാവിയിൽ ഉണ്ടായിരുന്നത്. എന്നാൽ, നിലവിൽ 176 രോഗികൾ മാത്രമേയുള്ളൂ. മൗലാനമാരും മൗലവിമാരും സെപ്റ്റംബർ ആദ്യവാരം വരെ നിർദ്ദേശങ്ങളുമായി രംഗത്തുണ്ടായിരുന്നു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    മുംബൈ: കൊറോണവൈറസ് ഭീതിയിൽ നിന്ന് രാജ്യം മുക്തമായിട്ടില്ല. ഇന്ത്യയിൽ കോവിഡ് 19 പടർന്നുപിടിച്ച ആദ്യഘട്ടങ്ങളിൽ രോഗം പിടിപ്പെട്ട സ്ഥലങ്ങളിൽ ഒന്നായിരുന്നു മുംബൈയിലെ ധാരാവിയും. എന്നാൽ, ഒത്തൊരുമയും ചേർത്തുപിടിക്കലും ബോധവത്കരണവും ഒരുമിച്ചപ്പോൾ കോവിഡ് 19നെ പിടിച്ചുകെട്ടാൻ ധാരാവിക്കായി. കഴിഞ്ഞ ആറുമാസക്കാലമായി ധാരാവിയിലെ മോസ്ക്കുകളിൽ നിന്ന് ബാങ്ക് വിളികൾ ഉയരുമ്പോൾ ഒപ്പമൊരു അഭ്യർത്ഥനയും ഉയരാറുണ്ട്. കോവിഡ് പ്രതിരോധത്തിന് ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഈ അഭ്യർത്ഥന.

    ബാങ്ക് വിളിക്കൊപ്പം നൽകുന്ന മുന്നറിയിപ്പിൽ പ്രധാനപ്പെട്ടത് വീട്ടിൽ തന്നെ കഴിയണമെന്നുള്ള നിർദ്ദേശമാണ്. ഒപ്പം ആരോഗ്യപ്രവർത്തകർ നൽകുന്ന മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അറിയിപ്പുണ്ട്. സാമൂഹ്യ അകലം പാലിക്കണമെന്നും ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിക്കരുതെന്നും നിർദ്ദേശങ്ങളിലുണ്ട്. കോവിഡ് പടർന്നപ്പോൾ ധാരാവിയിൽ വൻദുരന്തം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. കാരണം, ചേരിപ്രദേശമാണെന്നതും ആളുകൾ അത്രയേറെ അടുത്തടുത്ത് താമസിക്കുന്നവരാണ് എന്നതുമായിരുന്നു ധാരാവിക്ക് വെല്ലുവിളിയായത്. എന്നാൽ, ലോകാരാഗ്യ സംഘടന വരെ പ്രകീർത്തിച്ച കോവിഡ് പ്രതിരോധമാണ് പിന്നീട് ധാരാവിയിൽ കണ്ടത്.

    You may also like:ബിനീഷ് കോടിയേരി മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്ക് ലഹരി മരുന്ന് കേസ് പ്രതിയെ വിളിച്ചതിന്റെ കോൾ ലിസ്റ്റ് [NEWS]ആരോഗ്യവകുപ്പിന് പുഴുവരിച്ചു എന്ന് പറയുന്നവരുടെ മനസിനാണ് പുഴുവരിച്ചത്:മുഖ്യമന്ത്രി [NEWS] കേരളത്തില്‍ യുവാക്കളെ കൊന്നൊടുക്കുന്നതിനായി ആസൂത്രിത പദ്ധതി; ആരോപണവുമായി എ.എ റഹിം [NEWS]

    പ്രദേശത്തെ അഞ്ഞൂറിലധികം മുസ്ലിംപള്ളികളും മതപണ്ഡിതരും ശ്രദ്ധേയമായ പങ്കാണ് കോവിഡ് പ്രതിരോധത്തിൽ വഹിച്ചത്. വീടുകൾ തോറും കയറിയിറങ്ങിയാണ് മൗലവിമാരും മൗലാനമാരും കോവിഡ് ബോധവത്കരണത്തിന് നേതൃത്വം നൽകിയത്. ആദ്യ കോവിഡ് കേസ് ഏപ്രിൽ ഒന്നിനായിരുന്നു ധാരാവിയിൽ റിപ്പോർട്ട് ചെയ്തത്. ആറരലക്ഷം പേരാണ് രണ്ടര ചതുരശ്ര കിലോമീറ്ററിനുള്ളിൽ താമസിക്കുന്നത്. ഇവിടെ കോവിഡിനെതിരെ പ്രതിരോധം തീർക്കാൻ ഏറ്റവും മികച്ച പങ്ക് വഹിക്കാൻ കഴിയുന്നത് മതപുരോഹിതർക്ക് ആയിരിക്കുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് ആരോഗ്യവകുപ്പ് ആയിരുന്നു.

    ധാരാവിയിലെ ജനസംഖ്യയിൽ മുപ്പതു ശതമാനത്തോളം ആളുകൾ മുസ്ലിങ്ങൾ ആണ്. 'ട്രേസിംഗ്, ട്രാക്കിംഗ്, ടെസ്റ്റിങ്, ട്രീറ്റിങ്' എന്നിങ്ങനെയാണ് ധാരാവിയിൽ പ്രതിരോധപദ്ധതി തയ്യാറാക്കിയത്. ഭാംല ഫൗണ്ടേഷൻ എന്ന സംഘടനയുടെ നേതൃത്വത്തിൽ മതപണ്ഡിതരും യുവ വോളണ്ടിയർമാരും കോവിഡിനെതിരെ രംഗത്തിറങ്ങി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രധാനമായും നേതൃത്വം നൽകിയത് 180 മൗലവിമാരുടെ സംഘമായിരുന്നു.

    റംസാൻ, ഈദ് ആഘോഷവേളകളിൽ ആയിരുന്നു മേഖലയിൽ ഏറ്റവുമധികം പ്രതിസന്ധി നേരിട്ടത്. എന്നാൽ, പുരോഹിതർ കോവിഡ് പ്രതിരോധം തീർക്കാനുള്ള ആഹ്വാനവുമായി രംഗത്തെത്തിയപ്പോൾ ഭൂരിഭാഗം ആളുകളും അത് കൈക്കൊള്ളുകയായിരുന്നു. അവശ്യവസ്തുക്കൾ ഇല്ലാതിരുന്നവർക്ക് വോളണ്ടിയർമാർ അത് എത്തിച്ചു നൽകുകയും ചെയ്തു. അതേസമയം തന്നെ വിശ്വാസികളിൽ ഒരു വിഭാഗം കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ തയ്യാറായില്ല. ഇവർക്കു വേണ്ടി മൗലവിമാർ വീടുകൾ കയറിയിറങ്ങി. കാര്യങ്ങളുടെ ഗൗരവം അവരെ ബോധിപ്പിച്ചു.

    എന്നാൽ, അതിനുശേഷവും നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറാകാത്തവർക്കായി ഉച്ചഭാഷിണിയിലൂടെ സാമൂഹ്യ ബഹിഷ്കരണ മുന്നറിയിപ്പ് നൽകി. ഇങ്ങനെ കൂടി ചെയ്തതോടെ കൂട്ടായ പരിശ്രമം വിജയിച്ചെന്ന് ധാരാവി ജമാ മസ്ജിദിലെ മൗലാവ ഫാറൂഖി ഷെയ്ഖ് പറഞ്ഞു. അബദ്ധ ധാരണകൾ മാറ്റിനിർത്തി കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാകാൻ തയ്യാറായവർ പരസ്പരം താങ്ങാകാനും ഇക്കാലത്ത് പ്രേരിപ്പിച്ചു. എൻ ജി ഒ ആയ ഭാംല ഫൗണ്ടേഷനാണ് എല്ലാത്തിനും പിന്തുണ നൽകി ഒപ്പം നിന്നത്.

    അതേസമയം, ധാരാവിയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള കുംഭാർവാദ, കുത്തിവാദി എന്നിവിടങ്ങളിൽ കോവിഡ് പടരാതെ നോക്കുകയെന്നത് കുറച്ച് ശ്രമകരമായ ജോലി ആയിരുന്നെന്ന് ഭാംല ഫൗണ്ടേഷൻ സ്ഥാപകനായ ആസിഫ് ഭാംല പറഞ്ഞു. റമദാൻ, ഈദ്, മുഹറം തുടങ്ങിയ സമയങ്ങളിൽ ജനം പുറത്തിറങ്ങാതെ നോക്കുകയെന്നത് ആയിരുന്നു വെല്ലുവിളി. നിർണായകവേളയിൽ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ തയ്യാറാവണമെന്ന് മൗലവിമാർ അഭ്യർത്ഥിച്ചു. വൈറസിനെ കീഴടക്കാനുള്ള യുദ്ധത്തിൽ അശ്രദ്ധ പാടില്ലെന്ന് മതമേലധികാരികൾ പറഞ്ഞപ്പോൾ ജനം അത് സ്വീകരിക്കാൻ തയ്യാറായി. ആഘോഷവേളകളിൽ ജനം പുറത്തിറങ്ങുന്നത് തടയാൻ വളണ്ടിയർമാർ പഴങ്ങളും ഭക്ഷ്യവസ്തുക്കളും എത്തിച്ചു നൽകി.

    മേയ് മാസത്തിൽ പ്രതിദിനം ശരാശരി 43 കോവിഡ് പോസിറ്റീവ് കേസുകളായിരുന്നു ധാരാവിയിൽ ഉണ്ടായിരുന്നത്. എന്നാൽ, നിലവിൽ 176 രോഗികൾ മാത്രമേയുള്ളൂ. മൗലാനമാരും മൗലവിമാരും സെപ്റ്റംബർ ആദ്യവാരം വരെ നിർദ്ദേശങ്ങളുമായി രംഗത്തുണ്ടായിരുന്നു. ലോക്ക്ഡൗണിൽ ഇളവുകൾ വന്നു തുടങ്ങിയതോടെ ആളുകൾ ജോലിക്ക് പോയി തുടങ്ങി. നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാണ് ആളുകൾ ജോലിക്കു പോകുന്നത്. ധാരാവിയിൽ കോവിഡ് പ്രതിരോധത്തിന് ശക്തി പകരുന്നതിൽ മൗലവിമാരും മൗലാനമാരും നിർണായക പങ്കു വഹിച്ചതായി ജി-  നോർത്ത് വാർഡ് അസിസ്റ്റന്റ് കമ്മീഷണർ കിരൺ ധികാവ്കർ പറഞ്ഞു.

    First published:

    Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Dharavi Model, Symptoms of coronavirus