കോവിഡ് പോസിറ്റീവ് ആയിരുന്നിട്ടും എയർ ഇന്ത്യ എക്സ്പ്രസിലെ ക്യാബിൻ ക്രൂ ജോലി ചെയ്തതായി ആരോപണം
- Published by:Gowthamy GG
- news18-malayalam
Last Updated:
വിമാനം പുറപ്പെടുന്നതിന് അമ്പതുമിനിട്ടുകൾക്ക് മുമ്പേ ഇവർ കോവിഡ് പോസിറ്റീവാണെന്ന വിവരം എയർലൈൻ കമ്പനിക്ക് ലഭിച്ചിരുന്നതായാണ് വിവരം
ന്യൂഡൽഹി: കോവിഡ് പോസിറ്റീവായിരുന്നിട്ടും എയർ ഇന്ത്യ എക്സ്പ്രസിലെ ക്യാബിൻ ക്യൂവിലെ മുതിർന്ന അംഗം ജോലി ചെയ്തതായി ആരോപണം. വിമാനം പുറപ്പെടുന്നതിന് അമ്പതുമിനിട്ടുകൾക്ക് മുമ്പേ ഇവർ കോവിഡ് പോസിറ്റീവാണെന്ന വിവരം എയർലൈൻ കമ്പനിക്ക് ലഭിച്ചിരുന്നതായാണ് വിവരം. ജീവനക്കാരി കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച കമ്പനി ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
നവംബർ 12-നാണ് 44 വയസ്സുളള ക്യാബിൻ ക്രൂ അംഗം ആർടി-പിസിആർ ടെസ്റ്റിന് വിധേയയായത്. നവംബർ 13-ന് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്ന് ഷെഡ്യൂൾ ചെയ്ത ഡൽഹി - മധുര വിമാനത്തിലെ ഹെഡ് ക്രൂ അംഗമായിരുന്നു ഇവർ. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പാണ് പോസിറ്റീവാണെന്നുളള പരിശോധനാഫലം വന്നത്. എന്നാൽ നവംബർ 14 മുതലാണ് ഇവർ ക്വാറന്റീനിൽ പ്രവേശിച്ചത്. കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞിട്ടും നവംബർ 13-ന് മുഴുവൻ സമയവും ഇവരെ എയർലൈൻ ജോലി ചെയ്യാൻ അനുവദിച്ചതായാണ് ആരോപണം.
advertisement
സംഭവമുണ്ടായത് ഡൽഹി- മധുര ഫ്ളൈറ്റിലാണ്. അതിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ആർടി-പിസിആർ ടെസ്റ്റ് നടത്തണമെന്ന് നിർബന്ധമില്ല. എന്നാൽ ഇവർക്ക് തൊട്ടടുത്ത ദിവസം അന്താരാഷ്ട്ര മേഖലയിലാണ് ജോലി ചെയ്യേണ്ടിയിരുന്നത്. അതിനാൽ ഒരു ടെസ്റ്റ് നടത്തിയിരുന്നു. അവരെ നവംബർ 14 മുതൽ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അവർക്കൊപ്പമുണ്ടായിരുന്ന മറ്റു ക്യാബിൻ ക്രൂ അംഗങ്ങൾക്കൊന്നും തന്നെ കോവിഡ് പോസിറ്റീവല്ല. ഇക്കാര്യം ഞങ്ങൾ ഉറപ്പായും അന്വേഷിക്കുന്നതായിരിക്കും.' എയർഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു. അതേസമയം കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയ ജീവനക്കാരിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നോ എന്ന കാര്യം വക്താവ് സ്ഥിരീകരിച്ചില്ല.
advertisement
അതേസമയം, ഷെഡ്യൂളിങ് സിസ്റ്റത്തിലെ ജീവനക്കാരുടെ റിപ്പോർട്ട് ഡേറ്റയിൽ ഉദ്യോഗസ്ഥർ കൃത്രിമം നടത്താൻ ശ്രമിച്ചതായി എയർലൈൻ വക്താക്കൾ ആരോപിച്ചു. കോവിഡ് ടെസ്റ്റ് ഫലം ലഭിച്ചിട്ടില്ലെങ്കിൽ തന്നെയും ക്യാബിൻ ക്രൂവിന് വളരെ കുറച്ച് ആഭ്യന്തര വിമാനസർവീസുകളിൽ ജോലിക്ക് അനുവാദമുണ്ടെന്ന് ഒരു മുൻനിര എയർലൈനിലെ ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ അന്താരാഷ്ട്ര വിമാനസർവീസ് നടത്തുന്നതിന് രണ്ടുദിവസം മുമ്പാണ് ഇവരുടെ ടെസ്റ്റ് നടത്തിയതെന്നുളളതും അവർ പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടും ആഭ്യന്തരവിമാന സർവീസിൽ ജോലിക്ക് അനുവദിച്ചതും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
ക്രൂ അംഗത്തെ പരിശോധിക്കുന്നതിനും അവർ ഫ്ളൈറ്റിൽ ജോലി ചെയ്യാൻ നിർബന്ധിക്കപ്പെടുകയായിരുന്നോ എന്നത് സംബന്ധിച്ചും വിശദമായ അന്വേഷണം വേണമെന്ന് വ്യോമയാന വിദഗ്ധൻ വിപുൽ സക്സേന പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 06, 2020 2:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കോവിഡ് പോസിറ്റീവ് ആയിരുന്നിട്ടും എയർ ഇന്ത്യ എക്സ്പ്രസിലെ ക്യാബിൻ ക്രൂ ജോലി ചെയ്തതായി ആരോപണം