'ബിജെപി നേതാക്കളുടെ മിശ്രവിവാഹവും ലൗ ജിഹാദ് എന്ന നിര്‍വചനത്തില്‍ വരുമോ'? ചോദ്യവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി
- Published by:Asha Sulfiker
- news18-malayalam
Last Updated:
'നിരവധി ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങള്‍ മറ്റു മതങ്ങളില്‍ നിന്നുള്ളവരെ വിവാഹം ചെയ്തിട്ടുണ്ട്. ആ വിവാഹങ്ങളും ലൗ ജിഹാദ് എന്ന നിര്‍വചനത്തിന് കീഴില്‍ വരുമോ
റായ്പുർ: ലവ് ജിഹാദുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിൽ പ്രതികരണവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഖെൽ. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ലൗ ജിഹാദ് നിയന്ത്രിക്കുന്നതിനായി നിയമം നടപ്പാക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ബഖെലിന്‍റെ പ്രതികരണം. പല ബിജെപി നേതാക്കളും അവരുടെ കുടുംബാംഗങ്ങളുമൊക്കെ മിശ്ര വിവാഹം ചെയ്തിട്ടുണ്ട്. ഇവരും ഈ നിയമത്തിന്‍റെ പരിധിയിൽ വരുമോയെന്ന ചോദ്യമാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഉന്നയിച്ചിരിക്കുന്നത്.
Also Read-ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത അമ്മ മരിച്ചു; അന്ത്യകര്‍മ്മങ്ങളെച്ചൊല്ലി മക്കൾ തമ്മിൽ തർക്കം
'നിരവധി ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങള്‍ മറ്റു മതങ്ങളില്‍ നിന്നുള്ളവരെ വിവാഹം ചെയ്തിട്ടുണ്ട്. ആ വിവാഹങ്ങളും ലൗ ജിഹാദ് എന്ന നിര്‍വചനത്തിന് കീഴില്‍ വരുമോയെന്നാണ് എനിക്ക് ഈ നേതാക്കളോട് ചോദിക്കാനുള്ളത്' എന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം പുരുഷന്മാർ പ്രണയത്തിന്‍റെ മറവിൽ മറ്റ് മതസ്ഥരായ സ്ത്രീകളെ നിർബന്ധപൂർവം മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് ചില വലതുപക്ഷ സംഘടനകള്‍ പ്രചരിപ്പിച്ച ഗൂഢാലോചന സിദ്ധാന്തമാണ് 'ലൗ ജിഹാദ്' എന്നാണ് പറയപ്പെടുന്നത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്,കർണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇതിനെതിരെ നിയമം നടപ്പാക്കാനൊരുങ്ങുന്നത്. വിഷയത്തിൽ അനുകൂലവും പ്രതികൂലവുമായ നിരവധി വാദങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് ബഖെൽ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
advertisement
നേരത്തെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ലൗ ജിഹാദ് വിവാദങ്ങൾക്കെതിരെ രംഗത്തു വന്നിരുന്നു. രാഷ്ട്രത്തെ വര്‍ഗ്ഗീയതയുടെ പേരിൽ വിഭജിക്കാന്‍ വേണ്ടി ബിജെപി സൃഷ്ടിച്ച ഒരു വാക്കാണ് ലവ് ജിഹാദ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 22, 2020 10:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ബിജെപി നേതാക്കളുടെ മിശ്രവിവാഹവും ലൗ ജിഹാദ് എന്ന നിര്‍വചനത്തില്‍ വരുമോ'? ചോദ്യവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി