നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിക്കും പരസ്യമായി വധഭീഷണി; തല വെട്ടുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

  പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിക്കും പരസ്യമായി വധഭീഷണി; തല വെട്ടുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

  ഹത്രാസിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ ജയന്ത് ചൗധരി പോയിരുന്നു. എന്നാൽ, ജയന്ത് ചൗധരിക്ക് എതിരെ പൊലീസ് ലാത്തി വീശി. ഇതിൽ പ്രതിഷേധിച്ചാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്.

  വീഡിയോയിൽ നിന്ന്

  വീഡിയോയിൽ നിന്ന്

  • News18
  • Last Updated :
  • Share this:
   ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ വധഭീഷണി മുഴക്കിയ യുവാവിനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. മുസാഫർനഗറിൽ നടന്ന മഹാപഞ്ചായത്തിലാണ് പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിക്കും എതിരെ ഇയാൾ പരസ്യമായി വധഭീഷണി മുഴക്കിയത്. ഇയാൾ ഭീഷണി മുഴക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിട്ടുണ്ട്. മുസാഫർനഗറിലെ ഭാഗ്പതിൽ നടന്ന മഹാപഞ്ചായത്തിലായിരുന്നു പരസ്യമായി ഇയാൾ ഭീഷണി മുഴക്കിയത്.

   രാഷ്ട്രീയ ലോക് ദൾ നേതാവായ ജയന്ത് ചൗധരിക്ക് നേരെ ഉത്തർപ്രദേശ് പൊലീസ് നടത്തിയ ആക്രമത്തിൽ പ്രതിഷേധിച്ച് നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു യുവാവ്. യോഗത്തിൽ നിരവധിയാളുകൾ പങ്കെടുത്തിരുന്നു. ഇത്രയും ആളുകളുടെ മുമ്പിൽ വെച്ചായിരുന്നു പ്രധാനമന്ത്രിക്ക് എതിരായ ഇയാളുടെ വധഭീഷണി. 'നമുക്കൊന്നിക്കാം' എന്ന് പറഞ്ഞുകൊണ്ട് അവിടെ കൂടി നിന്നവരെ അഭിസംബോധന ചെയ്ത ഇയാൾ 'പ്രധാനമന്ത്രി മോദിയുടെയും യോഗി ആദിത്യനാഥിന്റെയും തലകൾ നിങ്ങളുടെ കാൽക്കീഴിൽ വെയ്ക്കാൻ ആഗ്രഹിക്കുന്നു' എന്ന് പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. അവിടെ കൂടി നിന്നിരുന്ന ആളുകൾ കൈയടിയോടെയും ആർപ്പുവിളികളോടെയുമാണ് ഈ പ്രഖ്യാപനത്തെ വരവേറ്റത്. ഇയാളുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

   You may also like:പതിനേഴുകാരിയുടെ മൃതദേഹം കണ്ടെത്തി; ബലാത്സംഗത്തിന് ഇരയായെന്ന് കുടുംബം [NEWS]'സഞ്ജുവിനെ എടുത്തുയർത്തുന്നത് നല്ലത്, കളി മോശമായാൽ താഴെയിട്ട് മെതിക്കരുത്' [NEWS] ബ്രെസയും വെന്യുവും നെക്സോണും പിന്നിലായി; ആദ്യമാസം തന്നെ സോണറ്റ് ഒന്നാമത് [NEWS]

   Threat to PM CM. Behead them. This all happening before the muzzafarnagar panchayat at Baghpat pic.twitter.com/UnxRdI2ff1   ഹത്രാസിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ ജയന്ത് ചൗധരി പോയിരുന്നു. എന്നാൽ, ജയന്ത് ചൗധരിക്ക് എതിരെ പൊലീസ് ലാത്തി വീശി. ഇതിൽ പ്രതിഷേധിച്ചാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. ജയന്ത് ചൗധരിക്ക് പിന്തുണ അറിയിച്ചുകൊണ്ട് മീററ്റ്, മുസാഫർനഗർ, ഭാഗ്പത്, ബുലന്ദ്ഷർ, ബിജ്നോർ, അലിഗഡ് എന്നിവിടങ്ങളിലും പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. രാഷ്ട്രീയ ലോക്ദൾ പ്രവർത്തകർ മഥുരയ്ക്ക് സമീപമുള്ള നൗഹിൽ ബജ്ന - അലിഗഡ് റോഡ് ഉപരോധിച്ചിരുന്നു. പ്രധാനമന്ത്രിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെയും കോലവും പ്രവർത്തകർ കത്തിച്ചിരുന്നു. പ്രതിഷേധ പ്രകടനത്തിനിടയിൽ സർക്കാർ വിരുദ്ധ മുദ്രവാക്യങ്ങളും മുഴക്കിയിരുന്നു.   ഹത്രാസിൽ സംഭവിച്ചത് എന്താണ്?

   ഹത്രാസിൽ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിനെ കാണാൻ ആർ എൽ ഡി നേതാവ് ജയന്ത് ചൗധരി പാർട്ടി പ്രവർത്തകർക്കൊപ്പം പോയിരുന്നു. ഒക്ടോബർ നാലിനായിരുന്നു ഇവർ ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തെ കാണാനായി പോയത്. എന്നാൽ, ഇവർക്കെതിരെ പൊലീസ് ലാത്തി വീശുകയായിരുന്നു.

   ജയന്ത് ചൗധരിയെയും പാർട്ടി പ്രവർത്തകരെയും പൊലീസ് ലാത്തി ഉപയോഗിച്ച് മർദ്ദിച്ചെന്നാണ് ആർ എൽ ഡി ആരോപിക്കുന്നത്. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന സമയത്ത് ആയിരുന്നു ജയന്ത് ചൗധരിയെ പൊലീസുകാർ ആക്രമിച്ചത്. ജാട്ട് സമൂഹത്തിൽ വ്യാപകമായ പ്രതിഷേധത്തിന് ഇത് കാരണമായിരുന്നു.
   Published by:Joys Joy
   First published:
   )}