കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഹത്രാസ് പെൺകുട്ടിയുടെ ബന്ധുവുമായി കൂടിക്കാഴ്ച; AAP എംഎൽഎയ്ക്ക് എതിരെ FIR
ഉത്തർപ്രദേശിലെ ഹത്രാസിൽ ഉന്നത ജാതിക്കാരായ നാലുപേർ ചേർന്ന് പത്തൊമ്പതു വയസുള്ള ദളിത് പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയിരുന്നു. സെപ്റ്റംബർ 14ന് ആയിരുന്നു ക്രൂരപീഡനം നടന്നത്.

ആം ആദ്മി പാർട്ടി എംഎൽഎ
- News18
- Last Updated: October 7, 2020, 7:09 PM IST
ന്യൂഡൽഹി: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ആം ആദ്മി പാർട്ടി എംഎൽഎയ്ക്ക് എതിരെ നടപടി. ഡൽഹി എം എൽ എ ആയ കുൽദീപ് കുമാറിനെതിരെ ബുധനാഴ്ച എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. എംഎൽഎയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടും അദ്ദേഹം ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചായിരുന്നു എംഎൽഎയുടെ നടപടിയെന്ന് പൊലീസ് പറഞ്ഞു.
കോന്ദ് ലിയിൽ നിന്നുള്ള എം എൽ എയാണ് കുൽദീപ് കുമാർ. പകർച്ചവ്യാധി നിയമപ്രകാരമാണ് ചന്ദ്പ പൊലീസ് സ്റ്റേഷനിൽ എംഎൽഎയക്ക് എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. എംഎൽഎയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് അദ്ദേഹത്തിന് സെപ്റ്റംബർ 29ന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബർ നാലിനാണ് എം എൽ എ ഹത്രാസ് പെൺകുട്ടിയുടെ ബന്ധുവുമായി കൂടിക്കാഴ്ച നടത്തിയത്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് അദ്ദേഹം 14 ദിവസത്തെ ഐസോലേഷൻ നിബന്ധനകൾ പാലിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യവുമായി ബന്ധപ്പെട്ട് എംഎൽഎയ്ക്ക് ഉടൻ തന്നെ നോട്ടീസ് അയ്ക്കുമെന്നും പൊലീസ് അറിയിച്ചു. You may also like: ചതിയനായ പുരുഷന്റെ ശബ്ദം ഇങ്ങനെയിരിക്കും [NEWS]24 കാരിക്ക് കോവിഡ് പിടിപെട്ടത് പുത്തനുടുപ്പിന്റെ പോക്കറ്റിൽ കൈയിട്ടതോടെ [NEWS] 17 വർഷം മുൻപ് വായ്പ നിഷേധിച്ച ബാങ്ക് വിലയ്ക്ക് വാങ്ങിയ കഠിനാധ്വാനി [NEWS]
ഉത്തർപ്രദേശിലെ ഹത്രാസിൽ ഉന്നത ജാതിക്കാരായ നാലുപേർ ചേർന്ന് പത്തൊമ്പതു വയസുള്ള ദളിത് പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയിരുന്നു. സെപ്റ്റംബർ 14ന് ആയിരുന്നു ക്രൂരപീഡനം നടന്നത്. പെൺകുട്ടിയെ മർദ്ദിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിൽ ആയിരുന്ന പെൺകുട്ടി ക്രൂരപീഡനം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ഡൽഹി ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
മരണപ്പെട്ട അന്നേദിവസം രാത്രിയിൽ തന്നെ പെൺകുട്ടിയുടെ മൃതദേഹം അവളുടെ വീടിന് സമീപം സംസ്കരിക്കുകയായിരുന്നു. പ്രാദേശിക പൊലീസ് പെൺകുട്ടിയുടെ വീട്ടുകാരെ പോലും അറിയിക്കാതെ അന്ത്യകർമങ്ങൾ അടിയന്തരമായി നടത്തുകയായിരുന്നു. ഇതിനെതിരെ രാജ്യമെങ്ങും വ്യാപകപ്രതിഷേധം ഉണ്ടായി. രാജ്യത്തിന്റെ വിവിധ മേഖലകളിൽ പ്രതിഷേധം നടന്നു.
രാജ്യവ്യാപകമായ പ്രതിഷേധത്തിനിടെ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കാണാൻ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശനിയാഴ്ച വൈകുന്നേരം ഹത്രാസിലെത്തിയിരുന്നു. കുടുംബാഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കണ്ട പ്രിയങ്കയും രാഹുലും യുവതിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു. ഹത്രാസിലേക്ക് പോകാൻ രാഹുലും പ്രിയങ്കയും ഉൾപ്പെടെ അഞ്ച് നേതാക്കൾക്കായിരുന്നു പൊലീസ് അനുമതി നൽകിയത്.
അതേസമയം, പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഹത്രാസിൽ ദളിത് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം സി.ബി.ഐയെ ഏൽപ്പിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചു. ഉന്നതതലയോഗത്തിന് ശേഷമായിരുന്നു ഇതു സംബന്ധിച്ച തീരുമാനം സർക്കാർ കൈക്കൊണ്ടത്. ശനിയാഴ്ച ഡിജിപി എച്ച്.സി അവസ്തി, ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി എന്നിവർ യുവതിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു.
കോന്ദ് ലിയിൽ നിന്നുള്ള എം എൽ എയാണ് കുൽദീപ് കുമാർ. പകർച്ചവ്യാധി നിയമപ്രകാരമാണ് ചന്ദ്പ പൊലീസ് സ്റ്റേഷനിൽ എംഎൽഎയക്ക് എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. എംഎൽഎയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് അദ്ദേഹത്തിന് സെപ്റ്റംബർ 29ന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബർ നാലിനാണ് എം എൽ എ ഹത്രാസ് പെൺകുട്ടിയുടെ ബന്ധുവുമായി കൂടിക്കാഴ്ച നടത്തിയത്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് അദ്ദേഹം 14 ദിവസത്തെ ഐസോലേഷൻ നിബന്ധനകൾ പാലിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യവുമായി ബന്ധപ്പെട്ട് എംഎൽഎയ്ക്ക് ഉടൻ തന്നെ നോട്ടീസ് അയ്ക്കുമെന്നും പൊലീസ് അറിയിച്ചു.