നാഗ്പുർ: ആർ എസ് എസ് സർസംഘചാലക് ഡോ മോഹൻ ഭാഗവതിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകദേശം 20 ദിവസം മുമ്പ് ആയിരുന്നു മോഹൻ ഭാഗവത് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.
സുഖമില്ലാതായതിനെ തുടർന്ന് അദ്ദേഹത്തെ ആർ ടി പി സി ആർ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഈ പരിശോധനയിലാണ് കോവിഡ് 19 പോസിറ്റീവ് ആണെന്ന് അറിഞ്ഞത്. കഴിഞ്ഞവർഷം ഏകദേശം ഏഴ് - എട്ട് മുതിർന്ന ആർ എസ് എസ് പ്രവർത്തകർക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. മോഹൻ ഭാഗവതിന് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആർ എസ് എസ് ഹെഡ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന മറ്റുള്ളവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.
അതേസമയം, കഴിഞ്ഞദിവസം കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും. കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മുഖ്യമന്ത്രിയെ ചികിത്സിക്കുന്ന മെഡിക്കൽ സംഘം വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് തെരഞ്ഞെടുപ്പ് ദിവസം കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് പി പി ഇ കിറ്റ് ധരിച്ച് ആയിരുന്നു വീണ വോട്ട് ചെയ്യാൻ എത്തിയത്. വീണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിക്കും ഭാര്യക്കും വീണയുടെ മകനും കോവിഡ് പരിശോധന നടത്തിയത്. ഈ പരിശോധനയിൽ മുഖ്യമന്ത്രിക്കും കൊച്ചുമകൻ ഇഷാനും കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു.
രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കോവിഡ് പരിശോധന നടത്തിയത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ ആയിരുന്ന അദ്ദേഹത്തെ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിൽ നിന്നുള്ള ഉമ്മൻ ചാണ്ടിയുടെ ചിത്രങ്ങൾ കഴിഞ്ഞദിവസം മകൻ ചാണ്ടി ഉമ്മൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പ്രാർത്ഥനകൾക്ക് നന്ദിയെന്നും ആരോഗ്യം ഭേദപ്പെട്ടു വരികയാണെന്നും ചിത്രത്തിനൊപ്പം ചാണ്ടി ഉമ്മൻ കുറിച്ചിരുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.