ഇന്റർഫേസ് /വാർത്ത /Kerala / 'വീഡി സവര്‍ക്കറെയും വിഡി സതീശനേയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ'; എംഎല്‍എ ഓഫീസിലേക്ക് AIYF മാര്‍ച്ച്

'വീഡി സവര്‍ക്കറെയും വിഡി സതീശനേയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ'; എംഎല്‍എ ഓഫീസിലേക്ക് AIYF മാര്‍ച്ച്

ആരോപണ ഉന്നയിച്ചവര്‍ക്ക് എതിരെ ഒരു മാനനഷ്ട കേസ് കൊടുക്കാന്‍ പോലും വി ഡി.സതീശന്‍ തയ്യാറാകാതിരിക്കുന്നത് ആരോപണം ശരിയാണെന്ന് തെളിഞ്ഞതായി എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി

ആരോപണ ഉന്നയിച്ചവര്‍ക്ക് എതിരെ ഒരു മാനനഷ്ട കേസ് കൊടുക്കാന്‍ പോലും വി ഡി.സതീശന്‍ തയ്യാറാകാതിരിക്കുന്നത് ആരോപണം ശരിയാണെന്ന് തെളിഞ്ഞതായി എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി

ആരോപണ ഉന്നയിച്ചവര്‍ക്ക് എതിരെ ഒരു മാനനഷ്ട കേസ് കൊടുക്കാന്‍ പോലും വി ഡി.സതീശന്‍ തയ്യാറാകാതിരിക്കുന്നത് ആരോപണം ശരിയാണെന്ന് തെളിഞ്ഞതായി എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി

  • Share this:

കൊച്ചി: വര്‍ഗീയ ശക്തികളോട് കൂട്ട് ചേരുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിന്റെ രാജി ആവശ്യപ്പെട്ട് എ .ഐ .വൈ .എഫ് എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോന്‍ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആര്‍.എസ്.എസ് വേദി പങ്കിടുകയും പരിപാടി ഉദ്ഘാടനം ചെയ്ത  ഫോട്ടോയും വാര്‍ത്തയും അടക്കമുള്ള തെളിവുകള്‍ ആര്‍.എസ്.എസ് നേതാവ് ആര്‍.വി ബാബുവിന്റെ വെളിപ്പെടത്തലുകള്‍ മതേതര കേരളം ഞെട്ടലോടെയാണ് കേട്ടത്.

ആര്‍.എസ്.എസിന്റെ നിരവധി പരിപാടികളില്‍ വി.ഡി.സതീശന്‍ പങ്കെടുത്തിട്ടുണ്ടന്ന് ബി.ജെ.പി.സംസ്ഥാന വൈസ്  പ്രസിഡന്റ് ആരോപണം ഉന്നയിച്ച് ഇത്ര ദിവസം പിന്നിടുമ്പോഴും ആരോപണ ഉന്നയിച്ചവര്‍ക്ക് എതിരെ ഒരു മാനനഷ്ട കേസ് കൊടുക്കാന്‍ പോലും വി ഡി.സതീശന്‍ തയ്യാറാകാതിരിക്കുന്നത് ആരോപണം ശരിയാണെന്ന് തെളിഞ്ഞതായി  ടി.ടി ജിസ്‌മോന്‍ പറഞ്ഞു. മതേതരത്വം പറഞ്ഞ് വോട്ട് പിടിച്ച വി.ഡി.സതീശന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് കേരള ജനതയെ വഞ്ചിച്ചിരിക്കയാണ്. ആര്‍.എസ്.എസിനോടുള്ള അമിത വിധേയത്വം മൂലം ഒരേ ഇനീഷ്യലുള്ള വീഡി സവര്‍ക്കറെയും വിഡി സതീശനേയും നിലപാടുകള്‍ കൊണ്ട് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍ കേരള ജനത എത്തിയിരിക്കുകയാണ്.

Also Read-'കര്‍ക്കടകമാസത്തെ സ്വന്തം വിഷം വിതരണം ചെയ്യാനുള്ള വര്‍ഗീയമാസമായി സംഘപരിവാര്‍ കാണുന്നു'; പി ജയരാജന്‍

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും റിക്രൂട്ടിംഗ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണന്നും അതിന്റെ സിഇഒ യുടെ ജോലിയാണ് വി.ഡി.സതീശന്‍ ചെയ്യുന്നതെന്നും വിമര്‍ശിച്ചു. രമേശ് ചെന്നിത്തലയോട് ഈ വിഷയത്തെക്കുറിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പ്രതിപക്ഷ നേതാവിനോട് തന്നെ ചോദിക്കാന്‍ പറഞ്ഞത് ആര്‍.എസ്.എസ് ബന്ധം ബോദ്ധ്യം ഉള്ളതിനാലാണ്. ധാര്‍മ്മികമായ എന്തെങ്കിലും മൂല്യങ്ങള്‍ വി.ഡി.സതീശനില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെച്ച് മതേതര കേരളത്തോട് മാപ്പ് പറയണമെന്നും ടി.ടി.ജിസ്‌മോന്‍ ആവശ്യപ്പെട്ടു. മാര്‍ച്ചില്‍ ജില്ലാ പ്രസിഡന്റ് പി.കെ.രാജേഷ് അദ്ധ്യക്ഷനായി.

മുന്‍മന്ത്രി സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗത്തേത്തുടര്‍ന്ന് വി.ഡി.സതീശന്‍ സവര്‍ക്കറുമായി ബന്ധപ്പെടുത്തി നടത്തിയ പരമാര്‍ശങ്ങള്‍ക്കെതിരെ ആര്‍.എസ്.എസ് രംഗത്തെത്തിയിരുന്നു. വക്കീല്‍ നോട്ടീസ് പ്രതിപക്ഷ നേതാവ് തള്ളിയതോടെ വിഷയത്തില്‍ ആര്‍.എസ്.എസ് കോടതിയെ സമീപിയ്ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കാലത്ത് സതീശന്‍ ആര്‍.എസ്.എസ് സഹായം തേടിയെന്ന വെളിപ്പെടുത്തലുമായി  ആര്‍.വി.ബാബു രംഗത്തെത്തിയത്. പറവൂരില്‍ ആദ്യ തോല്‍വിയ്ക്ക് ശേഷമാണ് സതീശന്‍ രഹസ്യ സഹായം തേടിയത്.

Also Read-'ഏത് കോത്താഴത്തെ ഗ്രാമ്യഭാഷയാണ് മണി പറയുന്നത്'; രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

വിഡി സതീശന്‍ പങ്കെടുത്ത ആര്‍.എസ്.പരിപാടികളുടെ ചിത്രവും പുറത്തുവിട്ടിരുന്നു. 2013ലെ ചിത്രമാണ് ആര്‍എസ്എസ് പുറത്ത് വിട്ടത്.  ആര്‍ എസ് എസ് അനുബന്ധ സ്ഥാപനമായ തൃശ്ശൂര്‍ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടിയില്‍ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്.

ഇതിന് പിന്നാലെ 2006ല്‍ ഗോള്‍വാക്കര്‍ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പറവൂര്‍ മനക്കപ്പടി സ്‌കൂളില്‍ വച്ച്  മതഭീകരവാദത്തെ കുറിച്ചു  നടന്ന സെമിനാറും വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന ചിത്രവും പിന്നീട് പുറത്ത് വന്നു. ആര്‍എസ്എസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്ത വിഡി സതീശന് ഗോള്‍വര്‍ക്കറിനെ വിമര്‍ശിക്കാന്‍ എന്ത് അവകാശം എന്നായിരുന്നു ആര്‍എസ്എസ് ചൂണ്ടിക്കാണിച്ചത്.

താന്‍ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങ് ആര്‍ എസ് എസ് പരിപാടിയായിരുന്നില്ലെന്ന്  വി ഡി സതീശന്‍ പിന്നീട് വശദീകരിച്ചു. വിവേകാനന്ദന്റെ 150ാം ജന്മദിനാഘോഷമായിരുന്നു ചടങ്ങ്. എം പി വീരേന്ദ്രകുമാറാണ് തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചത്ആര്‍ എസ് എസിന്റെ ഒരു കേന്ദ്രത്തിലേക്കും താന്‍ വോട്ട് ചോദിച്ച് പോയിട്ടില്ലെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു.

Also Read-അങ്കണവാടിക്ക് വേലി കെട്ടുന്നതിനെചൊല്ലി തര്‍ക്കം; ആലപ്പുഴയില്‍ BJP-DYFI സംഘര്‍ഷം

തനിക്കുള്ള വിമര്‍ശനം വി എസ് അച്ച്യുതാനന്ദനും ബാധകമാണ്. പി പരമേശ്വരന്റെ പുസ്തകം ആദ്യം തിരുവനന്തപുരത്ത് പ്രകാശനം ചെയ്തത് വി എസ് അച്ച്യുതാനന്ദനാണ്. ഈ പുസ്തകമാണ് തൃശ്ശൂരില്‍ താന്‍ പ്രകാശനം ചെയ്തത്. പി പരമേശ്വരനെ ആര്‍ എസ് എസുകാരാനായി മാത്രമല്ല കേരളം കണ്ടത്. അതുകൊണ്ടാണ് അദ്ദേഹം മരിച്ചപ്പോള്‍ മുഖ്യമന്ത്രി നേരിട്ടെത്തി റീത്ത് സമര്‍പ്പിച്ചത്.

ആര്‍ എസ് എസും സംഘ്പരിവാറും തന്നെ വിരിട്ടാന്‍ വരേണ്ട. ഒരു വര്‍ഗീയവാദിക്ക് മുന്നിലും മുട്ടുമടക്കില്ല. വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടേണ്ടി വന്നാല്‍ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും.  ബി ജെ പി നേതാക്കള്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ആര്‍ എസ് എസും സി പി എമ്മും ഒരേ തോണിയില്‍ യാത്ര ചെയ്യുന്നു. ആര്‍ എസ് എസിന്റെ ഒരു പരിപാടിയിലും താന്‍ പങ്കെടുക്കില്ല. തന്നെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് ആര്‍ എസ് എസും ബി ജെ പിയുമാണ്. തന്റെ വീട്ടിലേക്ക് ഏറ്റവും കൂടുതല്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത് ആര്‍ എസ് എസാണ്. ആര്‍ എസ് എസുമായി ഏറ്റുമുട്ടിയുള്ളതാണ് തന്റെ കുടുംബ പാരമ്പര്യം. ഒരു വര്‍ഗീയ വാദിയുടേയും തിണ്ണ നിരങ്ങില്ലെന്ന് തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് ഞാന്‍ പറഞ്ഞതാണ്. താന്‍ അവരുടെ വോട്ട് വാങ്ങിയെന്ന് പറഞ്ഞാല്‍ പറവൂറുകാര്‍ ചിരിക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു.

First published:

Tags: Aiyf, Opposition leader VD Satheesan