Covid 19 | കോവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ ആഹ്വാനം; വാട്ട്സ് ആപ് കൂട്ടായ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു

Last Updated:

അറുപതോളം അംഗങ്ങളുള്ള ഗ്രൂപ്പിനെക്കുറിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്‍റെ സംസ്ഥാന നോഡൽ ഓഫീസർ വിജയ് സാഖറെയ്ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

കൊച്ചി: കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കാൻ ആഹ്വാനം ചെയ്ത വാട്ട്സ് ആപ് കൂട്ടായ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. മാസ്ക് ഉപേക്ഷിക്കണമെന്നും സാമൂഹിക അകലം പാലിക്കരുതെന്നുമാണ് ഗ്രൂപ്പിലൂടെ ആവശ്യപ്പെട്ടത്.
പെരുമ്പാവൂർ സ്വദേശി മുഹമ്മദ് അഷറഫ് ഗ്രൂപ്പ് അഡ്മിൻ ആയ വാട്ട്സ് ആപ് കൂട്ടായ്മ വഴിയായിരുന്നു ഇത്.  കോവിഡ് പ്രോട്ടോക്കോൾ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നാണ് വാട്ട്സ് ആപ്പ് പ്രചാരണം. വിലക്കുകൾ ലംഘിച്ച് ഹൈക്കോടതി പരിസരത്ത് ഈ മാസം 18ന് പ്രതിഷേധം സംഘടിപ്പിക്കാനും കൂട്ടായ്മ ആഹ്വാനം ചെയ്തിട്ടുണ്ട്.
അറുപതോളം അംഗങ്ങളുള്ള ഗ്രൂപ്പിനെക്കുറിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്‍റെ സംസ്ഥാന നോഡൽ ഓഫീസർ വിജയ് സാഖറെയ്ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
advertisement
You may also like:പാലക്കാട് തത്തമംഗലം ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കി [NEWS]റംസിയുടെ മരണം: നടി ലക്ഷ്മി പ്രമോദ് ഒളിവിൽ [NEWS] വ്യോമസേനയ്ക്ക് ഇനി റഫാൽ കരുത്ത്; അഞ്ച് യുദ്ധവിമാനങ്ങൾ സേനയുടെ ഭാഗമായി‍‍ [NEWS]
ഗ്രൂപ്പ് അഡ്മിൻ മുഹമ്മദ് അഷറഫിനെ ഒന്നാം പ്രതിയാക്കി എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുകയാണ്. പ്രോട്ടോക്കോൾ ലംഘിക്കാൻ ആഹ്വാനം ചെയ്യുന്നവർക്ക് ഏതെങ്കിലും തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
advertisement
ഗ്രൂപ്പ് അംഗങ്ങളുടെ അറസ്റ്റ് വരും ദിവസങ്ങളിൽ രേഖപ്പെടുത്തുമെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കി. മാസ്കും, സാനിറ്റൈസറും ഉപേക്ഷിക്കണമെന്നും സാമൂഹിക അകലം പാലിക്കരുതെന്നുമാണ് പ്രധാന ആഹ്വാനം. ഈ മാസം 18ന് ഹൈക്കോടതി പരിസരത്ത് കോവിഡ് മാ‍ർഗനിർദ്ദേശങ്ങൾ ലംഘിച്ച് പ്രോട്ടോക്കോൾ വിരുദ്ധ പ്രതിഷേധം സംഘടിപ്പിക്കാൻ ആഹ്വാനം നൽകിയതോടെയാണ് പൊലീസ് നടപടികൾ ശക്തമാക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Covid 19 | കോവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ ആഹ്വാനം; വാട്ട്സ് ആപ് കൂട്ടായ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു
Next Article
advertisement
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
  • റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നിലെത്തിക്കാനാഗ്രഹിക്കുന്നു.

  • ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • സെമികണ്ടക്ടറുകളില്‍ നിന്ന് 6ജി വരെ ഇന്ത്യയുടെ സാങ്കേതിക പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement