'ഇനി ഒട്ടും ധൃതിയില്ല'; സി.എം.രവീന്ദ്രന്റെ ചോദ്യം ചെയ്യൽ അൽപ്പം വൈകിയാലും പ്രശ്നമില്ലെന്ന് എൻഫോഴ്സ്മെന്റ്

Last Updated:

ഒന്നാം തീയതിയായിരിക്കും  ഇതിനുളള പുതിയ നോട്ടീസ് അയയ്ക്കുക. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ചോദ്യം ചെയ്യൽ വരുന്നത് ഇടതു മുന്നണിയെ വെട്ടിലാക്കും.

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ എന്നാകും ഇനി ഇഡി ചോദ്യം ചെയ്യുക? ഇടതുമുന്നണിയെയും ഭരണ നേതൃത്വത്തെയും ഇപ്പോൾ കുഴയ്ക്കുന്ന പ്രശ്നം ഇതാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ടം ഡിസംബർ 8 ന് ആരംഭിക്കുകയാണ്. നാല് മുതൽ ഏഴ് വരെയുള്ള ഏതെങ്കിലും ദിവസം രവീന്ദ്രനെ  ചോദ്യം ചെയ്യാനാണ് ഇഡി ആലോചിക്കുന്നത്.
ഒന്നാം തീയതിയാണ്  ഇതിനുളള പുതിയ നോട്ടീസ് അയയ്ക്കുക. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ചോദ്യം ചെയ്യൽ വരുന്നത് ഇടതു മുന്നണിയെ വെട്ടിലാക്കും. ചോദ്യം ചെയ്യലിലെ വിവരങ്ങൾ പുറത്തറിയുന്നത്  തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും സാധ്യതയുണ്ട്. ഇത് യുഡിഎഫും ബിജെപിയും സർക്കാറിനെതിരെ ആയുധമാക്കുകയും ചെയ്യും.
advertisement
ഈ മാസം 6 ന് ഹാജരാകാനായിരുന്നു രവീന്ദ്രന് ആദ്യം നോട്ടീസ് അയച്ചത്. അന്ന് കോവിഡാണെന്ന് അറിയിച്ചു കൊണ്ട് ചോദ്യം ചെയ്യലിൽ നിന്ന് മാറി നിന്നു. പിന്നീട് 26 ന് ഹാജരാകാൻ നോട്ടീസ് നൽകി. അന്ന് കോവിഡാനന്തര രോഗങ്ങളുടെ പേരു പറഞ്ഞ് വീണ്ടും ഒഴിഞ്ഞുമാറി. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വരുന്നതിലെ അപകടം പിന്നീടാണ് ഇടതുമുന്നണി നേതൃത്വം മണത്തറിഞ്ഞത്. ഇതിനെ തുടർന്ന് ഉടനെ  ആശുപത്രി വിടാനും ചോദ്യം ചെയ്യലിന് വിധേയനാകാനും പാർട്ടി നിർദ്ദേശം നൽകി.
advertisement
എന്നാൽ ചോദ്യം ചെയ്യൽ ഏതാനും ദിവസം കഴിഞ്ഞു മതി എന്ന നിലപാടിലായി ഇഡി. രവീന്ദ്രനെ സംബന്ധിച്ച കുറച്ചു വിവരങ്ങൾ കൂടി ലഭിക്കാനുണ്ടെന്നാണ് ഇതിന് ഇഡി നൽകുന്ന വിശദീകരണം. ഫലത്തിൽ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപിലാകും ചോദ്യം ചെയ്യൽ. ആദ്യം അനുവദിച്ച ദിവസങ്ങളിൽ ഹാജരാകാതിരുന്നതിൻ്റെ അപകടം വൈകിയാണ് ഇടത് മുന്നണിക്ക് ബോധ്യമായത്. ആദ്യം നൽകിയ അവസരങ്ങൾ ഉപയോഗിക്കാതിരുന്നതിനാൽ ഇഡി രാഷ്ട്രീയം കളിയ്ക്കുകയാണെന്ന് ആരോപിക്കാനും കഴിയില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇനി ഒട്ടും ധൃതിയില്ല'; സി.എം.രവീന്ദ്രന്റെ ചോദ്യം ചെയ്യൽ അൽപ്പം വൈകിയാലും പ്രശ്നമില്ലെന്ന് എൻഫോഴ്സ്മെന്റ്
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement