തിരുവനന്തപുരം: പ്ലസ് ടു ഫല പ്രഖ്യാപനത്തിനിടെ (Kerala Plus Two Result) വിദ്യാർത്ഥികളുടെ എണ്ണം തെറ്റായി വായിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിൽ ട്രോളുകൾ നിറഞ്ഞിരുന്നു. പ്ലസ് ടു ഫല പ്രഖ്യാപനത്തിനിടെ ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയ ജില്ലയുടെ കണക്കാണ് മന്ത്രി തെറ്റായി വായിച്ചത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയത്. 9353 കുട്ടികൾ ആയിരുന്നു ജില്ലയിൽ പ്ലസ് ടു പരീക്ഷയെഴുതിയത്. ഈ കണക്കാണ് മന്ത്രി തെറ്റിച്ചത്.
ഒൻപതിനായിരത്തി മുന്നൂറ്റി അൻപത്തി മൂന്ന് എന്ന് വായിക്കേണ്ടതിന് പകരം തൊള്ളായിരത്തി മുന്നൂറ്റി അൻപത്തി മൂന്ന് എന്നാണ് മന്ത്രി വായിച്ചത്. ഇതിന്റെ വീഡിയോ അടക്കം പ്രചരിപ്പിച്ചായിരുന്നു ട്രോളുകൾ. പിന്നാലെ മുൻ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് തന്നെ ട്രോളുമായി ഫേസ്ബുക്കിൽ രംഗത്തെത്തി.
കഴിഞ്ഞ ദിവസങ്ങളെപോലെ തന്നെ അബ്ദുറബ്ബിന്‍റെ പോസ്റ്റ് ട്രോളന്മാർ ഏറ്റെടുത്തു. ഒട്ടേറെ പേരാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. രസകരമായ കമന്റുകളും താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കെ ടി ജലീലും അബ്ദു റബ്ബും തമ്മിലായിരുന്നു ഫേസ്ബുക്കിൽ പരിഹാസ പോസ്റ്റുകളുമായി ഏറ്റുമുട്ടിയത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.