Kerala Elephant Death | മുഖ്യപ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പൊലീസ്

Last Updated:

കേസിലെ മൂന്നാം പ്രതിയായ വിൽസനെ ജൂൺ 5 ന് വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.

പാലക്കാട്: വായിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്  കാട്ടാന ചരിഞ്ഞ സംഭവത്തിൽ മുഖ്യപ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. തിരുവിഴാംകുന്ന് ഒതുക്കുംപറമ്പ് എസ്റ്റേറ്റ് ഉടമ അബ്ദുൾ കരീം, മകൻ റിയാസുദ്ദീൻ എന്നിവർക്കെതിരെയാണ് നോട്ടീസ് ഇറക്കിയിരിക്കുന്നത്.
ഇവരെ ഇനിയും പിടികൂടാനാവാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.  കേസിലെ മൂന്നാം പ്രതിയായ വിൽസനെ ജൂൺ 5 ന് വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഒളിവിൽ പോയ മുഖ്യ പ്രതികൾക്കായി വനം വകുപ്പും പൊലീസും തിരച്ചിൽ നടത്തിയിട്ടും പിടികൂടാനായില്ല. അബ്ദുൽ കരീമിന്റെ എസ്റ്റേറ്റിലെ  ടാപ്പിംഗ് തൊഴിലാളിയാണ് വിൽസൺ.
TRENDING:നിതിൻ ചന്ദ്രന്റെ സ്വപ്നങ്ങൾക്ക് നിറം ചാർത്തി; രക്തം ദാനം ചെയ്ത് സുഹൃത്തുക്കൾ[NEWS]കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് അമ്മ [PHOTOS]ചേരയ്ക്കെന്ത് ക്വറന്റീൻ? ക്വറന്റീനിൽ കഴിയുന്ന വീട്ടിൽ പാമ്പ് കേറിയാലും പണി ഹെൽത്തിന് [NEWS]
ഇതിനിടെ ഇവർ മുൻകൂർ ജാമ്യത്തിന് ശ്രമിയ്ക്കുന്നതായും കിട്ടിയില്ലെങ്കിൽ കോടതിയിൽ കീഴടങ്ങുമെന്നും സൂചനകൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കീഴടങ്ങാൻ സാധ്യതയുള്ള മണ്ണാർക്കാട്, പട്ടാമ്പി കോടതികളിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
advertisement
എന്നാൽ ഇതുവരെയായിട്ടും പ്രതികൾ കീഴടങ്ങാനും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Elephant Death | മുഖ്യപ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പൊലീസ്
Next Article
advertisement
പോളണ്ടിൽ കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചത് മാർപ്പാപ്പ പറഞ്ഞിട്ടോ?
പോളണ്ടിൽ കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചത് മാർപ്പാപ്പ പറഞ്ഞിട്ടോ?
  • പോളണ്ടിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണഘടനാ ട്രൈബ്യൂണല്‍ ഭരണഘടനാ ലംഘനം ചൂണ്ടിക്കാട്ടി നിരോധിച്ചു

  • മാര്‍പാപ്പയുടെ കമ്യൂണിസത്തെ അപലപിക്കുന്ന 1931, 1937 ലേഖനങ്ങള്‍ കോടതി വിധിയില്‍ ഉദ്ധരിച്ചു

  • പാര്‍ട്ടിയുടെ രേഖകളും പ്രവര്‍ത്തനങ്ങളും ഏകാധിപത്യ കമ്യൂണിസ്റ്റ് തത്വങ്ങളുമായി യോജിക്കുന്നതാണെന്ന് കോടതി

View All
advertisement