രണ്ട് മാസം മുന്‍പ് വരെ മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന 2.25 ലക്ഷത്തിന്റെ ആപ്പിള്‍ വാച്ച് എവിടെപ്പോയി? കെ.സുരേന്ദ്രന്‍

Last Updated:

യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ച് വാങ്ങിയ ഐ ഫോണുകളിലൊന്ന് എവിടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയാമെന്നും കെ. സുരേന്ദ്രൻ

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ നിർമ്മാനക്കരാർ ഏറ്റെടുത്ത യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ച് വാങ്ങിയ ഐ ഫോണുകളിലൊന്ന് എവിടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയാമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. രണ്ട് മാസം മുന്‍പ് വരെ മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന 2.25 ലക്ഷം  രൂപ വില വരുന്ന ആപ്പിള്‍ വാച്ച് എവിടെപ്പോയെന്നും കെ.സുരേന്ദ്രന്‍ വാർത്താ സമ്മേളനത്തിൽ ചോദിച്ചു. സന്തോഷ് ഈപ്പൻ സ്വപ്നയ്ക്ക് കൈമാറിയ ആറ് ഐ ഫോണുകളിൽ 1.14 ലക്ഷം രൂപയുടെ ഫോൺ ആർക്ക് ലഭിച്ചെന്ന കാര്യത്തിൽ അവ്യക്തതയുണ്ടെന്ന് അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ ആരോപണം.
ബംഗാളിലേതിനു സമാനമായ ആരോപണങ്ങൾ ഉയ‌ർന്നു വന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി രണ്ടേകാൽ ലക്ഷം രൂപയുടെ വാച്ച് ഉപേക്ഷിച്ചത്. ലൈഫ് മിഷൻ അഴിമതി കേസ് അട്ടിമറിക്കാനാണ് സംസ്ഥാന വിജിലൻസ് ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
'മുഖ്യമന്ത്രിയുടെ ഓഫീസിൽ കള്ളക്കടത്ത് സംഘം എത്തിയെന്ന ആരോപണത്തിൽ ഇതുവരെ മറുപടി നൽകിയിട്ടില്ല. മുഖ്യമന്ത്രി ലക്ഷങ്ങൾ വിലയുള്ള ആപ്പിൾ വാച്ച് ഉപയോഗിച്ചിരുന്നു. പിന്നീടത് ഒഴിവാക്കുകയായിരുന്നു. സന്തോഷ് ഈപ്പൻ കൈക്കൂലിയായി നൽകിയ കാണാനുള്ള ഒരു ഐ ഫോൺ എവിടെയെന്ന് മുഖ്യമന്ത്രിക്ക് അറിയാം. ലൈഫ് മിഷൻ സിബിഐ അന്വേഷണം അട്ടിമറിക്കാൻ നീക്കമാണ് നടക്കുന്നത്. അഴിമതിയുടെ ഗുണഭോക്താവ് മുഖ്യമന്ത്രി ആയത് കൊണ്ടാണിത്" -സുരേന്ദ്രൻ ആരോപിച്ചു.
advertisement
ലൈഫ് മിഷൻ പദ്ധതിയുടെ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറും സന്തോഷ് ഈപ്പാൻ വാങ്ങി നൽകിയ ഐഫോണുകളിൽ ഒരെണ്ണം ഉപയോഗിച്ചിരുന്നു. വടക്കാഞ്ചേരിയിലെ നിർമ്മാണ കരാർ ലഭിക്കാൻ 4.48 കോടി രൂപസ്വപ്ന ഉൾപ്പെടെയുള്ളവർക്ക് കമ്മീഷനായി നൽകിയതിനു പുറമെ അഞ്ച് ഐ ഫോണുകളും വാങ്ങി നൽകിയെന്ന് സന്തോഷ് ഈപ്പൻ മൊഴി നല്‍കിയിരുന്നു. ഫോണുകളിലൊന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടിയായിരുന്നെന്ന സന്തോഷ് ഈപ്പന്റെ ആരോപണം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ പിന്നീട് സന്തോഷ് ഈ മൊഴി മാറ്റി.
advertisement
കോടതിയിൽ സമർപ്പിച്ച ഇൻവോയ്സിൽ അഞ്ചിന് പകരം ആറ് ഫോണുകളാണ് ഉണ്ടായിരുന്നത്. ശിവശങ്കർ ഉപയോഗിച്ചിരുന്ന 2 ഫോണുകളുടെ ഐഎംഇഐ നമ്പറുകൾ കോടതിയിൽ ഇഡി സമർപ്പിച്ചപ്പോഴാണ് അതിലൊന്നു യൂണിടാക് നൽകിയതാണെന്നു വ്യക്തമായത്. 99,900 രൂപയാണ് ഇതിന്റെ വില.
353829104894386 എന്ന ഐഎംഇഐ നമ്പറുള്ള ഈ ഫോൺ ആണ് ആരുടെ പക്കലാണെന്ന് കണ്ടെത്താനാകാത്തത്. ഇത്  ഉപയോഗിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണ സംഘം ശ്രമം തുടങ്ങിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രണ്ട് മാസം മുന്‍പ് വരെ മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന 2.25 ലക്ഷത്തിന്റെ ആപ്പിള്‍ വാച്ച് എവിടെപ്പോയി? കെ.സുരേന്ദ്രന്‍
Next Article
advertisement
കുന്തിരിക്കം ശേഖരിക്കാൻ‌ പോയ ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; സംഭവം പൊന്നമ്പലമേട് വനത്തിൽ
കുന്തിരിക്കം ശേഖരിക്കാൻ‌ പോയ ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; സംഭവം പൊന്നമ്പലമേട് വനത്തിൽ
  • പെരിയാർ ടൈഗർ റിസർവിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെ കടുവ ആക്രമിച്ച് കൊന്നു.

  • പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.

  • ഞായറാഴ്ച രാവിലെ കുന്തിരിക്കം ശേഖരിക്കാൻ പോയതായിരുന്നു അനിൽകുമാർ.

View All
advertisement