'പറഞ്ഞതല്ല മൊഴിയായി രേഖപ്പെടുത്തിയത്, കമ്മീഷണർ എ.വി ജോർജ് മോശമായി പെരുമാറി'; പൊലീസുകാരന്റെ സസ്പെൻഷനിൽ യുവതി

നിയമപരമായി വിവാഹബന്ധം വേർപെടുത്താതെ യുവതിയെ സ്വന്തംനിലയിൽ ഫ്ലാറ്റിൽ താമസിപ്പിച്ചു, പൊലീസ് ഉദ്യോഗസ്ഥൻ യുവതിയുടെ ഫ്ലാറ്റിൽ നിത്യസന്ദർശകനാണ് എന്നെല്ലാമായിരുന്നു സസ്പെൻഷൻ ഉത്തരവിൽ ഉണ്ടായിരുന്നത്.

News18 Malayalam | news18
Updated: September 23, 2020, 12:11 PM IST
'പറഞ്ഞതല്ല മൊഴിയായി രേഖപ്പെടുത്തിയത്, കമ്മീഷണർ എ.വി ജോർജ് മോശമായി പെരുമാറി'; പൊലീസുകാരന്റെ സസ്പെൻഷനിൽ യുവതി
News 18
  • News18
  • Last Updated: September 23, 2020, 12:11 PM IST
  • Share this:
കോഴിക്കോട്: സിവിൽ പൊലീസ് ഓഫീസർ സസ്പെൻഷനിലായ സംഭവത്തിൽ വെളിപ്പെടുത്തലുമായി യുവതി. തന്നെ ആരും തട്ടുക്കൊണ്ടു വന്നിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ ഉത്തരവിൽ കമ്മീഷണർ പരാമർശിക്കുന്ന കാര്യങ്ങൾ തന്നെ അപമാനിക്കുന്നതാണെന്നും യുവതി പറഞ്ഞു. ഒരു സ്വകാര്യ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലാണ് യുവതി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

താൻ സ്വന്തം നിലയിലാണ് ഫ്ലാറ്റെടുത്തതെന്നും സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥനുമായി തനിക്ക് സൗഹൃദമുണ്ടെന്നും യുവതി പറഞ്ഞു. സ്വന്തമായി ഫ്ലാറ്റ് എടുത്ത് താൻ വീട്ടിൽ നിന്ന് മാറിയത് സംഗീതത്തിനായി കൂടുതൽ സമയം ചെലവഴിക്കാനാണ്. അതുകൊണ്ട് തന്നെ തട്ടിക്കൊണ്ടു പോയെന്ന അമ്മയുടെ പരാതി ശരിയല്ലെന്നും യുവതി പറഞ്ഞു.

You may also like:'യുവതിക്ക് ഫ്ളാറ്റെടുത്ത് നൽകിയതിന് പൊലീസുകാരന് സസ്പെൻഷൻ'; ഐജി അന്വേഷിക്കണമെന്ന് ഡിജിപിയുടെ ഉത്തരവ് [NEWS] സഞ്ജു മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രമല്ല, മികച്ച യങ് ബാറ്റ്സ്മാൻ കൂടിയാണ്; തർക്കിക്കാനുണ്ടോ എന്ന് ഗംഭീർ [NEWS] ഏഴ് മാസത്തിനു ശേഷം ഉംറയ്ക്ക് അനുമതിയുമായി സൗദി അറേബ്യ; രാജ്യത്തുളളവർക്ക് ഒക്ടോബർ 4 മുതൽ തീർത്ഥാടനം‍ [NEWS]

അന്വേഷണത്തിന്റെ ഭാഗമായി ഫ്ലാറ്റിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് മോശമായി പെരുമാറിയെന്നും താൻ പറഞ്ഞതൊന്നുമല്ല മൊഴിയായി രേഖപ്പെടുത്തിയതെന്നും യുവതി വ്യക്തമാക്കി. പേടി കൊണ്ടാണ് താൻ ഒപ്പിട്ടതെന്നും മൊഴിയെടുക്കാൻ വന്ന സമയത്ത് വനിതാ പൊലീസുകാർ ഒപ്പമുണ്ടായിരുന്നില്ലെന്നും യുവതി ആരോപിച്ചു.

 പൊലീസ് സേനയ്ക്ക് അപമാനം ഉണ്ടാക്കിയെന്ന് ആരോപിച്ച് ആയിരുന്നു കൺട്രോൾ റൂമിലെ പൊലീസുകാരനായ ഉമേഷ് വള്ളിക്കുന്നിലിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തത്. അതേസമയം, സസ്പെൻഷൻ ഉത്തരവിലെ മോശം പരാമർശങ്ങൾക്ക് എതിരെ യുവതി കമ്മീഷണർക്കെതിരെ കഴിഞ്ഞദിവസം ഐജിക്ക് പരാതി നൽകിയിരുന്നു.



നിയമപരമായി വിവാഹബന്ധം വേർപെടുത്താതെ യുവതിയെ സ്വന്തംനിലയിൽ ഫ്ലാറ്റിൽ താമസിപ്പിച്ചു, പൊലീസ് ഉദ്യോഗസ്ഥൻ യുവതിയുടെ ഫ്ലാറ്റിൽ നിത്യസന്ദർശകനാണ് എന്നെല്ലാമായിരുന്നു സസ്പെൻഷൻ ഉത്തരവിൽ ഉണ്ടായിരുന്നത്. കൂടാതെ, യുവതിയുടെ പേര് ഉൾപ്പെടെ ചേർത്ത് മോശം പരാമർശങ്ങളും കമ്മീഷണർ നൽകിയ സസ്പെൻഷൻ ഉത്തരവിൽ ഉണ്ടായിരുന്നു. ഇതിനെതിരെയാണ് യുവതി പരാതി നൽകിയത്.

ഇതിനിടെ യുവതി നൽകിയ പരാതിയിൽ ഐജി അശോക് യാദവ് കമ്മീഷണർ എവി ജോർജിനോട് റിപ്പോർട്ട് തേടി. എന്നാൽ, നിയമപരമായി മാത്രമാണ് പ്രവർത്തിച്ചതെന്നാണ് കമ്മീഷണറുടെ വിശദീകരണം. വിവാഹബന്ധം നിയമപരമായി വേർപെടുത്താത്ത ഉമേഷ് ഫ്ലാറ്റിൽ യുവതിക്കൊപ്പം കഴിയുകയാണെന്നും ഇത് പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്നും കാണിച്ചായിരുന്നു സസ്പെൻഷൻ. മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് യുവതിയുടെ അമ്മയും പരാതി നൽകിയിരുന്നു.
Published by: Joys Joy
First published: September 23, 2020, 8:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading