തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയ ഭക്തർക്ക് എകെജി സെന്ററിൽ നിന്ന് തിളപ്പിച്ചാറ്റിയ വെള്ളം. ഒപ്പം എല്ലാവർക്കും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ആശംസയും. ഫേസ്‌ബുക്കിലൂടെയാണ് ഭക്തർക്ക് കോടിയേരി ആശംസ നേർന്നത്.
ആറ്റുകാൽ പൊങ്കാലയിടാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികളായ സ്ത്രീകൾ തലസ്ഥാന നഗരിയിൽ എത്തിചേർന്നിരിക്കുന്നു. പതിവുപോലെ എകെജി സെന്ററിന് മുന്നിലും പൊങ്കാലയടുപ്പുകൾ നിരന്നിട്ടുണ്ട്. ഇവിടെ നല്ല വെയിലാണ്. സെന്ററിലെ പ്രവർത്തകർ ഭക്തകൾക്ക് വേണ്ടി തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാനായി നൽകുന്നുണ്ട്. തീയുടെയും വെയിലിന്റേയും ചൂടിൽ നിന്ന് മാറി ചില വിശ്വാസികൾ എകെജി സെന്റിന്റെ പൂമുഖത്ത് വിശ്രമിക്കുന്നു.
പൂർണമായും ഹരിതചട്ടം പാലിച്ചാണ് പൊങ്കാലയെന്നാണ് മനസിലാക്കുന്നത്. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ആയുഷ് വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ നേതൃത്തിൽ സർക്കാർ സംവിധാനങ്ങളൊക്കെ സജ്ജമാണ്.
കോവിഡ് 19 ജാഗ്രതയിൽ സ്ത്രീകളുടെ ഈ ഉത്സവം ബുദ്ധിമുട്ടുകളേതുമില്ലാതെ ഒത്തൊരുമയോടെ നടക്കുന്നു. ഏവർക്കും ഉത്സവാശംസകൾ.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.