പാട്ടിലൂടെ ഹിമാചലിന്റെ മനം കവര്‍ന്ന് മലയാളി വിദ്യാർഥിനി; ദേവികയ്ക്ക് അഭിനന്ദനവുമായി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും

Last Updated:

തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയെയാണ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ അഭിനന്ദിച്ചത്.

തിരുവനന്തപുരം: ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പദ്ധതിയുടെ ഭാഗമായി ഹിമാചല്‍ പ്രദേശിലെ നാടന്‍പാട്ടുപാടി സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയ മലയാളി വിദ്യാർഥിനിക്ക് അഭിനന്ദനവുമായി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍.
തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയെയാണ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ അഭിനന്ദിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ദേവികയെ അഭിനന്ദനമറിയിച്ച മുഖ്യമന്ത്രി ഹിമാചല്‍ സന്ദര്‍ശിക്കാന്‍ ദേവികയെ ക്ഷണിക്കുകയും ചെയ്തു.
"പ്രശസ്തമായ ഹിമാചല്‍ ഗാനം ചമ്പാ കിത്‌നി ദൂര്‍ തന്റെ ശ്രുതിമധുരമായ ശബ്ദത്തില്‍, അതേസമയം ഹിമാചലി ഉച്ചാരണത്തോടെ ആലപിച്ച് കേരളത്തിന്റെ മകള്‍ ദേവിക ഹിമാചല്‍ പ്രദേശിന്റെ അഭിമാനമുയര്‍ത്തിയിരിക്കുന്നു. നിനക്ക് വളരെ നന്ദി കുട്ടീ. #ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പ്രചാരണത്തിന്റെ ഭാഗമായി ഈ ഗാനം ആലപിക്കുക വഴി പ്രിയപ്പെട്ട കുട്ടീ, നീ ഹിമാചല്‍ പ്രദേശിന്റെ സംസ്‌കാരവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുക മാത്രമല്ല, മുഴുവന്‍ സംസ്ഥാനത്തിന്റെയും ഹൃദയം കവരുകയും ചെയ്തു.
advertisement
നിന്റെ ശബ്ദത്തില്‍ ഒരു മാന്ത്രികതയുണ്ട്. നിന്റെ ശബ്ദം ദൂരദിക്കുകളിലെത്തട്ടേ എന്നും ലോകം മുഴുവന്‍ അംഗീകരിക്കപ്പെടട്ടെ എന്നും ദേവ്ഭൂമി ഹിമാചല്‍ പ്രദേശിലെ ദൈവങ്ങളോടും ദേവതമാരോടും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ദേവികയെ ഞാന്‍ ഹിമാചല്‍ പ്രദേശിലേക്ക് ക്ഷണിക്കുന്നു. പ്രിയപ്പെട്ട കുട്ടീ, ഹിമാചല്‍ സന്ദര്‍ശിക്കൂ, ഈ നാട്ടിലെ സംസ്‌കാരവും പാരമ്പര്യങ്ങളും അടുത്തു മനസ്സിലാക്കൂ...ദേവ്ഭൂമി ഹിമാചല്‍ പ്രദേശില്‍നിന്ന് നിന്റെ ശോഭനമായ ഭാവിക്ക് ശുഭാശംസകള്‍ നേരുന്നു"- ഹിമാചല്‍ മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ ഭാഷ, സംസ്‌കാരം, ജീവിത രീതി തുടങ്ങിയവ മനസ്സിലാക്കാന്‍ സംസ്ഥാനങ്ങളെ തമ്മില്‍ പങ്കാളികളാക്കി നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതിയാണ് ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്. രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വവും ദേശീയോദ്ഗ്രഥനവും പരിപോഷിപ്പിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതിയുടെ കീഴില്‍ കേരളത്തിന്റെ ജോഡി സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്.
മലയാളം വാർത്തകൾ/ വാർത്ത/Life/
പാട്ടിലൂടെ ഹിമാചലിന്റെ മനം കവര്‍ന്ന് മലയാളി വിദ്യാർഥിനി; ദേവികയ്ക്ക് അഭിനന്ദനവുമായി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും
Next Article
advertisement
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്: ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്:ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;8 ജില്ലകളിൽ യെല്ലോ അലർട്
  • കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു;

  • മോൻതാ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി

View All
advertisement