Carlton Chapman Passes Away | മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കാൾട്ടൻ ചാപ്മാൻ അന്തരിച്ചു
- Published by:Asha Sulfiker
- news18-malayalam
Last Updated:
നിലവില്‍ കോഴിക്കോട് ആസ്ഥാനമായ ക്വാര്‍ട്സ് എഫ്.സി.യുടെ മുഖ്യപരിശീലകനായിരുന്നു.
ബംഗളൂരു: ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ കാൾട്ടൻ ചാപ്മാൻ (49) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. കടുത്തപുറം വേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ പുലർച്ചെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകാതെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡറിമാരിലൊരാളായാണ് ചാപ്മാൻ വിശേഷിപ്പിക്കപ്പെടുന്നത്. നിലവില്‍ കോഴിക്കോട് ആസ്ഥാനമായ ക്വാര്‍ട്സ് എഫ്.സി.യുടെ മുഖ്യപരിശീലകനായിരുന്നു.
Also Read-ഖുശ്ബു കോൺഗ്രസ് വിട്ടു; രാജിക്കത്ത് നൽകി: വക്താവ് സ്ഥാനത്തു നിന്ന് നീക്കം ചെയ്തെന്ന് പാർട്ടി
1991 മുതല്‍ 2001 വരെ ഇന്ത്യന്‍ ദേശീയ ടീമിനായി ബൂട്ടുകെട്ടിയ ചാപ്മാൻ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. 1980 കളുടെ പകുതിയിൽ ബംഗളൂരു സായി സെന്‍ററിലൂടെയാണ് ചാപ്മാൻ ഫുട്ബോൾ കരിയര്‍ തുടങ്ങുന്നത്. ബംഗളൂരു ക്ലബായ സതേൺ ബ്ലൂസിലൂടെ ഫുട്ബോൾ ജീവിതം ആരംഭിച്ച അദ്ദേഹം 1990-ലാണ് ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലേക്ക് മാറുന്നത്. 1993 വരെ അവിടെ തുടര്‍ന്നു. പിന്നീട് കൊൽക്കത്തയുടെ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറി.
advertisement
90കളിലാണ് ദേശീയ ടീമിലെ സ്ഥിരാംഗമാകുന്നത്. 1993-ല്‍ ഈസ്റ്റ് ബംഗാളിലെ ആദ്യ സീസണില്‍ ഏഷ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പില്‍ ഇറാഖി ക്ലബ്ബ് അല്‍-സാവ്‌രയ്‌ക്കെതിരേ ഹാട്രിക്ക് നേടി ചാപ്മാൻ കരുത്തറിയിച്ചു. അന്ന് രണ്ടിനെതിരേ ആറു ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ബംഗാള്‍ ജയിച്ചത്. പിന്നീട് ജെ.സി.ടിയിലേക്ക് മാറിയ താരം ക്ലബ്ബിനൊപ്പം 14 ടൂര്‍ണമെന്റുകളാണ് വിജയിച്ചത്.
advertisement
1997-98 സീസണില്‍ എഫ്.സി കൊച്ചിനായി കളിച്ച താരം തൊട്ടടുത്ത സീസണില്‍ തന്നെ മുന്‍ ക്ലബ്ബായ ഈസ്റ്റ് ബംഗാളിലേക്ക് മടങ്ങി. 2001-ല്‍ ഈസ്റ്റ് ബംഗാള്‍ ടീം നാഷണല്‍ ഫുട്‌ബോള്‍ ലീഗ് വിജയിച്ചത് ചാപ്മാന്റെ നേതൃത്വത്തിലാണ്
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 12, 2020 12:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Carlton Chapman Passes Away | മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കാൾട്ടൻ ചാപ്മാൻ അന്തരിച്ചു