ഇന്റർഫേസ് /വാർത്ത /Buzz / Saumya Pandey IAS | പ്രസവിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ കുഞ്ഞുമായി ജോലിക്കെത്തി; ഐഎഎസുകാരിക്ക് കൈയടിയുമായി സോഷ്യൽ മീഡിയ

Saumya Pandey IAS | പ്രസവിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ കുഞ്ഞുമായി ജോലിക്കെത്തി; ഐഎഎസുകാരിക്ക് കൈയടിയുമായി സോഷ്യൽ മീഡിയ

സൗമ്യ പാണ്ഡെ

സൗമ്യ പാണ്ഡെ

IAS officer Saumya Pandey | ആറുമാസത്തെ പ്രസവ അവധിയുണ്ടായിട്ടും അത് എടുക്കാതെ കോവിഡ് കാലത്ത് കൈക്കുഞ്ഞുമായി ഓഫീസിൽ എത്തിയ സൗമ്യയുടെ ചിത്രങ്ങൾ ഇതിനകം വൈറലായി. നിരവധി പേരാണ് സൗമ്യയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

ഗാസിയാബാദ്: സോഷ്യൽ മീഡിയയിൽ കൈയടി നേടുകയാണ് സൗമ്യ പാണ്ഡെ എന്ന ഐഎഎസ് ഓഫീസർ. കാരണം, കുറച്ച് അമ്പരപ്പ് ഉളവാക്കുന്നതാണ്. മറ്റൊന്നുമല്ല, പ്രസവിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ കൈക്കുഞ്ഞുമായി ജോലിക്ക് എത്തിയിരിക്കുകയാണ് സൗമ്യ.

മോദിനഗർ സബ് - ഡിവിഷണൽ മജിസ്ട്രേറ്റ് ആയ സൗമ്യ പാണ്ഡെ ജൂലൈയിൽ ഗാസിയാബാദ് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസർ ആയി നിയമിതയായി. കോവിഡ് കാലത്ത് വ്യക്തിപരമായ ആവശ്യങ്ങളേക്കാളും ജോലിക്ക് തന്നെയാണ് പരിഗണനയെന്ന് തന്റെ പ്രവൃത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് സൗമ്യ. പ്രസവിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്റെ പെൺകുഞ്ഞുമായി ജോലിക്ക് എത്തിയിരിക്കുകയാണ് അവർ.

You may also like:സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ: മികച്ച ചിത്രം വാസന്തി, സുരാജ് മികച്ച നടൻ, കനി നടി [NEWS]തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് പ്രവർത്തനം നിർത്തിവച്ചു; താൽക്കാലികമെന്ന് വിശദീകരണം [NEWS] ഇന്ത്യയിലെ ആദ്യത്തെ നോൺവെജ് സൂപ്പർമാർക്കറ്റുമായി ധമാക്ക സംവിധായകൻ ഒമർ ലുലു [NEWS]

താനൊരു ഐ എ എസ് ഉദ്യോഗസ്ഥയാണെന്നും അതിനാൽ തന്റെ സേവനത്തെ കൂടി നോക്കേണ്ടതുണ്ടെന്നും സൗമ്യ വാർത്ത ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു. "കോവിഡ് 19 ആയതിനാൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. തന്റെ കുഞ്ഞിന് ജന്മം നൽകാനും അതിന് പരിചരണം നൽകി വളർത്താനും ദൈവം സ്ത്രീകൾക്ക് ശക്തി നൽകി. ഇന്ത്യയിലെ ഗ്രാമങ്ങളിൽ സ്ത്രീകൾ തങ്ങളുടെ ഗർഭകാലത്തും വീട്ടിലെ ജോലികൾ ചെയ്യുന്നു. പ്രസവത്തിന് ശേഷവുമുള്ള കാലത്തും വീട്ടിലെ ജോലികൾ ചെയ്യുകയും കുഞ്ഞിനെ നോക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ എന്റെ പെൺകുഞ്ഞിനൊപ്പം എന്റെ ഭരണപരമായ ഉത്തരവാദിത്തങ്ങൾ ചെയ്യാൻ കഴിയുന്നത് ദൈവാനുഗ്രഹമാണ്" - സൗമ്യ പാണ്ഡെ പറഞ്ഞു.

Must be inspired by @GummallaSrijana ! @IASassociation Soumya Pandey (SDM Modinagar) didnt availed 06 months maternity leave, joined back office with her infant daughter. #CoronaWarriors pic.twitter.com/8Q6Cju2X49

"ഇക്കാര്യത്തിൽ എന്റെ കുടുംബം എന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. ടീമിലെ അംഗങ്ങളും ഗാസിയാബാദ് ജില്ല ഭരണകൂടവും ഗർഭനാളുകളിലും പ്രസവത്തിനു ശേഷവും എനിക്ക് പിന്തുണ നൽകി. ജില്ല മജിസ്ട്രേറ്റും അഡ്മിനിസ്ട്രേഷൻ സ്റ്റാഫും ഗർഭകാലത്തും പ്രസവത്തിനു ശേഷവും പിന്തുണ നൽകി" - സൗമ്യ പറഞ്ഞു.

"ജൂലൈ മുതൽ സെപ്റ്റംബർ വരെ ഗാസിയാബാദിലെ കോവിഡ് നോഡൽ ഓഫീസർ ആയിരുന്നു ഞാൻ. ഓപ്പറേഷനുമായി ബന്ധപ്പെട്ട് സെപ്റ്റംബറിൽ 22 ദിവസത്തെ അവധിയെടുത്തു. പ്രസവത്തിനു ശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോൾ ജോലിക്ക് ചേർന്നു." - സൗമ്യ വ്യക്തമാക്കി. ഗർഭിണികളായ എല്ലാ സ്ത്രീകളും കോവിഡ് മഹാമാരിയുടെ കാലത്ത് ജോലി ചെയ്യുമ്പോൾ ആവശ്യമായ മുൻകരുതലുകളെടുക്കണമെന്നും അവർ പറഞ്ഞു.

അതേസമയം, ആറുമാസത്തെ പ്രസവ അവധിയുണ്ടായിട്ടും അത് എടുക്കാതെ കോവിഡ് കാലത്ത് കൈക്കുഞ്ഞുമായി ഓഫീസിൽ എത്തിയ സൗമ്യയുടെ ചിത്രങ്ങൾ ഇതിനകം വൈറലായി. നിരവധി പേരാണ് സൗമ്യയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.

First published:

Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Ias officer, Social media, Symptoms of coronavirus