'ലാലേട്ടന്റെ വീടിന്റെ തൊട്ടടുത്തെന്നാണ് പറയാറുള്ളത്', തിരുവനന്തപുരത്തിന്റെ നിയുക്ത മേയറെ അഭിനന്ദിച്ച് മോഹൻലാൽ
- Published by:Rajesh V
- news18-malayalam
Last Updated:
വിളിച്ചതില്‍ സന്തോഷമുണ്ടെന്നും വരുമ്പോള്‍ നേരിട്ട് കാണാമെന്നും ആര്യ പറഞ്ഞപ്പോള്‍ കാണാമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
തിരുവനന്തപുരം കോർറേഷന്‍ നിയുക്ത മേയര്‍ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് നടൻ മോഹന്‍ലാല്‍. ഫോണിലൂടെയാണ് മോഹൻലാൽ അഭിനന്ദനം അറിയിച്ചത്. മോഹൻലാലിന്റെ തിരുവനന്തപുരത്തെ വീട് ഉൾപ്പെടുന്ന മുടവൻമുഗൾ വാർഡിൽ നിന്നാണ് ആര്യ തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ചത്.
മോഹന്‍ലാലിന്റെ വീടിനടുത്താണെന്നും ആര്യ അറിയിക്കുന്നു. വീടെവിടെയാണെന്ന് ചോദിച്ചാല്‍ അതുതന്നെയാണ് പറയാറുള്ളത്. അമ്മ അവിടെയില്ലാത്തതിനാല്‍ ഇടയ്ക്ക് വരാറേയുള്ളുവെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. സ്‌നേഹവും പ്രാര്‍ത്ഥനയുമുണ്ടെന്ന് മോഹന്‍ലാല്‍ ആര്യയോട് പറയുന്നു. ഇഷ്ടപ്പെട്ട നഗരമാണ് തിരുവനന്തപുരം. അതിനെ മനോഹരമാക്കാനുള്ള അവസരമാണ് ആര്യക്ക് ലഭിച്ചിരിക്കുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു. അതിന് എല്ലാവിധ പിന്തുണയും വാദ്ഗാനം ചെയ്തു.
advertisement
Also Read- 'എല്ലാവരുടെയും ജനപ്രതിനിധിയായി മാറും'; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകുന്ന ആര്യ രാജേന്ദ്രൻ
നല്ല രീതിയില്‍ കൊണ്ടുപോകാന്‍ കഴിയുമെന്ന വിശ്വാസമുണ്ടെന്നായിരുന്നു ആര്യയുടെ പ്രതികരണം. വിളിച്ചതില്‍ സന്തോഷമുണ്ടെന്നും വരുമ്പോള്‍ നേരിട്ട് കാണാമെന്നും ആര്യ പറഞ്ഞപ്പോള്‍ കാണാമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
Also Read- തിരുവനന്തപുരം കോർപറേഷൻ മേയർ; ആര്യ രാജേന്ദ്രൻ സ്വന്തമാക്കുന്നത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന പദവി
വെള്ളിയാഴ്ചയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ആര്യ രാജേന്ദ്രനെ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചത്. 21വയസുകാരിയായ ആര്യ രാജേന്ദ്രന്‍ ബാലസംഘം സംസ്ഥാന പ്രസിഡന്റാണ്. ഇതോടെ രാജ്യത്തെ തന്നെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടവം ആര്യക്ക് സ്വന്തമാകും. പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും, പഠനവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ട് പോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിഎസ്.സി മാത്സ് വിദ്യാർത്ഥി കൂടിയായ ആര്യ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 26, 2020 2:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലാലേട്ടന്റെ വീടിന്റെ തൊട്ടടുത്തെന്നാണ് പറയാറുള്ളത്', തിരുവനന്തപുരത്തിന്റെ നിയുക്ത മേയറെ അഭിനന്ദിച്ച് മോഹൻലാൽ