Puthuppally By-Election Result Live Updates : പുതുപ്പള്ളിയിൽ വമ്പൻ കുതിപ്പുമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുതുപ്പള്ളി മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ കുതിപ്പ്. തുടക്കം മുതൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനായിരുന്നു ലീഡ്. ബസേലിയസ് കോളേജിൽ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 7.40ഓടെ സ്ട്രോങ് റൂം തുറന്നു. ആദ്യ ലീഡ് നിലതന്നെ ചാണ്ടി ഉമ്മന് അനുകൂലമായിരുന്നു. സർവീസ് തപാൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. അതിലും വ്യക്തമായ ആധിപത്യം ചാണ്ടി ഉമ്മൻ നേടി. 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ലീഡ് എന്ന റെക്കോഡാണ് പഴങ്കഥയായത്. 53 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻചാണ്ടിയുടെ വേർപാടിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അഞ്ചാം തീയതി നടന്ന വോട്ടെടുപ്പിൽ 72.86% പേർ വോട്ട് ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്. തപാൽ വോട്ടുകൾ കൂടാതെയുള്ള കണക്കാണിത്. 1,28,535 പേരാണ് വോട്ട് ചെയ്തത്. ആകെ ഏഴു സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
പുതുപ്പള്ളിയില്‍ സിപിഎമ്മിന്റെ യുവനേതാവ് ജെയ്ക്ക് സി തോമസിന് കാലിടറുന്നത് ഇത് മൂന്നാം തവണ. ഇതിൽതന്നെ ഇത്തവണ കനത്ത തോൽവിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ഉമ്മൻ ചാണ്ടിയെന്ന വികാരത്തിനൊപ്പം കോൺഗ്രസ് അവകാശപ്പെടുന്നതുപോലെ ഭരണവിരുദ്ധ വികാരവും കൂടി ചേര്‍ന്നപ്പോൾ ജെയ്ക്കിന് കാര്യങ്ങൾ ദുഷ്കരമാക്കി. തുടര്‍ന്ന് വായിക്കാം
പുതുപ്പള്ളിയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷമെന്ന റെക്കോർഡാണ് ചാണ്ടി ഉമ്മൻ സ്വന്തം പേരിൽ കുറിച്ചത്. 2011ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ട് എന്ന ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മൻ മറികടന്നത്. 2007ൽ കൂത്തുപറമ്പിലാണ് ഏറ്റവും മികച്ച ഉപതെരഞ്ഞെടുപ്പ് വിജയമെന്ന റെക്കോർഡ് സിപിഎം നേതാവ് പി ജയരാജൻ സ്വന്തം പേരിൽ കുറിച്ചത്. തുടർന്ന് വായിക്കാം
പുതുപ്പള്ളിയിലെ തപാൽ വോട്ടുകളുടെ കണക്ക്
യുഡിഎഫ് -1495
എൽഡിഎഫ്- 443
ബിജെപി- 72
ത്രിപുരയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന 2 നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക് ജയം. സിറ്റിങ് സീറ്റായ ധൻപൂരിന് പുറമേ സിപിഎമ്മിന്റെ സീറ്റായ ബോക്സാനഗറിലും ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. സിറ്റിങ് സീറ്റായ ബോക്സാനഗറിൽ സിപിഎം സ്ഥാനാർത്ഥിക്ക് കനത്ത തോൽവി. തുടർന്ന് വായിക്കാം.
ത്രിപുരയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക് ജയം. സിറ്റിങ് സീറ്റായ ധൻപൂരിന് പുറമേ സിപിഎമ്മിന്റെ സീറ്റായ ബോക്സാനഗറിലും ബിജെപി സ്ഥാനാർത്ഥി വിജയിച്ചു
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ, പിതാവ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലെത്തി. കബറിടത്തിൽ മുട്ടുകുത്തി ചുംബിച്ച അദ്ദേഹം വിതുമ്പിക്കരഞ്ഞു. ലീഡ് നില റെക്കോർഡിലേക്ക് കുതിക്കുമ്പോഴായിരുന്നു ചാണ്ടി ഉമ്മൻ പള്ളിയിലെത്തിയത്. തുടർന്ന് വായിക്കാം
പുതുപ്പള്ളിയില്‍ അത്യുജ്ജ്വല ചരിത്ര വിജയം നേടിയ ചാണ്ടി ഉമ്മനെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നുവെന്ന് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
ഉമ്മന്‍ ചാണ്ടിയോടുള്ള പുതുപ്പള്ളി ജനതയുടെ അതിരറ്റ സ്‌നേഹവും കടപ്പാടുമാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രകടമാകുന്നത്. അതോടൊപ്പം മോദി-പിണറായി സര്‍ക്കാരുകളുടെ ജനദ്രോഹ ദുര്‍ഭരണത്തിനെതിരായിട്ടുള്ള ജനങ്ങളുടെ അതിശക്തമായ പ്രതിഷേധവും അതിതീവ്രമായ രോഷവും കൃത്യമായി പ്രതിഫലിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പുഫലമെന്നും അദ്ദേഹം പറഞ്ഞു.
”ഉമ്മൻ ചാണ്ടിയോടുള്ള പുതുപള്ളിയുടെ വൈകാരികബന്ധം. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർ ഞെട്ടി വിറയ്ക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിനെ പൈശാചികമായി വേട്ടയാടി. കൊടും ക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളി കൊടുത്ത കടുത്ത ശിക്ഷ. വേദനിപ്പിച്ചവർ തെറ്റു തിരുത്താൻ തയ്യാറാകണം. മാപ്പ് എന്ന വാക്ക് മുഖ്യമന്ത്രിയുടെ ഉൾപ്പെടെ പ്രതികരണത്തിൽ ഉണ്ടാകുമെന്ന് കരുതുന്നു. അതി ശക്തമായ ഭരണ വിരുദ്ധ വികാരം. സി പി എം അണികളിൽ പോലും ഭരണ വിരുദ്ധ വികാരം. ജനങ്ങളെ കണ്ണീരു കുടിപ്പിച്ച സർക്കാരിനോടുള്ള എതിർപ്പ്”- എ കെ ആന്റണി
ആകെയുള്ള 182 ബൂത്തുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് ലീഡ് കിട്ടിയത് ഒരു ബൂത്തിൽ മാത്രം. മീനടം പഞ്ചായത്തിലെ പുതുവയൽ 153ാം നമ്പർ ബൂത്തിൽ ജെയ്ക്കിന് കിട്ടിയത് 15 വോട്ടുകളുടെ ലീഡ്.
അത്ഭുതാവഹമായ ലീഡുമായി അശ്വമേധം തുടരുന്ന ചാണ്ടി ഉമ്മൻ തകർത്തത് പിതാവ് ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ്. 2011ലെ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി രേഖപ്പെടുത്തിയ ലീഡ് ആയ 33,255 വോട്ടുകൾ എന്ന നില ചാണ്ടി ഉമ്മൻ മറികടന്ന് കഴിഞ്ഞു. സി.പി.എമ്മിന്റെ സുജാ സൂസൻ ജോർജിനെ പരാജയപ്പെടുത്തിയാണ് ഉമ്മൻ ചാണ്ടി അത്രയും വോട്ടുകളുടെ ഭൂരിപക്ഷം നേടിയെടുത്തത്. തുടർന്ന് വായിക്കാം
പുതുപ്പള്ളിയിൽ ഇനി എണ്ണാനുള്ളത് വാകത്താനം പഞ്ചായത്തിലെ വോട്ടുകൾ. രണ്ട് റൗണ്ടിലായി 19000 വോട്ടുകളാണ് ഇനി എണ്ണാനുള്ളത്.
പുതുപ്പള്ളി മണ്ഡലത്തിലെ ഒരു ലക്ഷം വോട്ടുകളാണ് ഇതുവരെ എണ്ണിത്തീർന്നത്. ഇനി എണ്ണാനുള്ളത് 31000 വോട്ടുകൾ. വോട്ടെണ്ണൽ ടീ ബ്രേക്കിനായി അൽപസമയം നിർത്തിവെച്ചിരിക്കുകയാണ്.
പുതുപ്പള്ളിയില്‍ ബിജെപിയെ പഴിചാരി എൽഡിഎഫ്. ബിജെപിയുടെ വോട്ട് എങ്ങോട്ട് പോയെന്ന് എൽഡിഎഫ് കൺവീനര്‍ ഇ പി ജയരാജൻ. ബിജെപിക്ക് കിട്ടേണ്ട വോട്ട് പോലും കിട്ടിയിട്ടില്ല. എൽ ഡി എഫ് വോട്ടിൽ വിള്ളൽ ഇല്ലെന്നും ഇടത് മുന്നണി കൺവീനർ.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സ്വപ്നസമാനമായ കുതിപ്പ് നടത്തുന്ന ചാണ്ടി ഉമ്മൻ യുഡിഎഫ് ക്യാംപുകളിൽ ആവേശം നിറയ്ക്കുന്നു. യുഡിഎഫ് ക്യാംപിൽ ആഹ്ലാദപ്രകടനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അതിനിടെ ഷാഫി പറമ്പിൽ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ചാണ്ടി ഉമ്മൻ എംഎൽഎയ്ക്ക് അഭിവാദ്യങ്ങൾ എന്നാണ് ഷാഫി പോസ്റ്റ് ചെയ്തത്. വോട്ടെണ്ണൽ പകുതിയോളം പിന്നിട്ടപ്പോൾത്തന്നെ കോൺഗ്രസ് കേന്ദ്രളിലും ആഘോഷം തുടങ്ങിയിട്ടുണ്ട്. നേതാക്കളും പ്രവർത്തകരുമെല്ലാം ആവേശത്തിലാണ്. തുടർന്ന് വായിക്കുക
ജെയ്ക്കിന്റെ നാടായ മണർക്കാട് പഞ്ചായത്തിൽ എല്ലാ ബൂത്തിലും ചാണ്ടി ഉമ്മൻ ലീഡ് ചെയ്തു. എല്ലാ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് ലീഡ് കിട്ടുന്ന 79ാം ബൂത്തിൽ 30 വോട്ടിന് ജെയ്ക്ക് പിന്നിലായി.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഏഴ് റൗണ്ട് പിന്നിട്ടപ്പോൾ ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം 22000 കടന്നു
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക്. എൽഡിഎഫിന് മുന്നേറ്റം പ്രതീക്ഷിച്ച മണർകാട്ടും പാമ്പാടിയിലും ചാണ്ടി ഉമ്മൻ മികച്ച ലീഡ് നേടി. ഇനി എണ്ണാനുള്ളത് പുതുപ്പള്ളി പഞ്ചായത്ത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഏഴ് റൗണ്ട് പിന്നിട്ടപ്പോൾ ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം 21000 കടന്നു
ജെയ്ക്ക് സി തോമസിന്‍റെ സ്വന്തം തട്ടകമായ മണർകാട് എല്ലാ ബൂത്തിലും ചാണ്ടി ഉമ്മൻ മുന്നിലെത്തി
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഏഴ് റൌണ്ട് പിന്നിട്ടപ്പോൾ ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം 20000 കടന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആറ് റൌണ്ട് പിന്നിട്ടപ്പോൾ ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം 17000 കടന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് സ്വപ്നസമാനമായ കുതിപ്പ്. സ്വന്തം തട്ടകമായ മണർകാട്ടും ജെയ്ക്ക് സി തോമസിന് ലീഡ് നേടാനായില്ല
അഞ്ച് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ലീഡ് 14,000 ആയി ഉയർന്നു
മൂന്ന് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ലീഡ് 8526 ആയി ഉയർന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആണിക്കല്ല് ഇളക്കിയ ഫലമാണ് പുതുപ്പള്ളിയിലേതെന്ന് രമേശ് ചെന്നിത്തല. ജനവിരുദ്ധ സർക്കാരിന് എതിരെയുള്ള താക്കീതാണ് ജനം നല്‍കിയത്. ലീഡ് 50,000ത്തിലേക്ക് അടുക്കും. ലീഡ് ആവേശകരമാണ്- ചെന്നിത്തല പറഞ്ഞു.
പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലം
ഒന്നാം റൗണ്ട് ഫലം
അഡ്വ. ചാണ്ടി ഉമ്മൻ (ഐ.എൻ.സി.) – 5699
ജെയ്ക് സി. തോമസ് (സി.പി.എം.)-2883
ലിജിൻ ലാൽ (ബി.ജെ.പി.)- 476
ലൂക്ക് തോമസ് (എ.എ.പി.)- 99
പി.കെ. ദേവദാസ് (സ്വതന്ത്രൻ)- 2
ഷാജി(സ്വതന്ത്രൻ)- 2
സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ)-6
NOTA-20
മൊത്തം – 9187
പുതുപ്പള്ളിയിൽ പരാജയം സമ്മതിച്ച് സിപിഎം.
ഇടതുപക്ഷം ജയിച്ചാൽ അത് ലോകാത്ഭുതം. ഇപ്പോൾ അത്ഭുതങ്ങൾ ഒന്നും സംഭവിക്കുന്നില്ലല്ലോ? കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്നല്ലേ യുഡിഎഫ് പറഞ്ഞത് അത് ഉണ്ടാകുമോ എന്ന് നോക്കാം- എ കെ ബാലൻ പറഞ്ഞു
അയർക്കുന്നം പഞ്ചായത്തിലെ വോട്ടുകൾ എണ്ണുമ്പോൾ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ലീഡ് 3000 പിന്നിട്ടു.
അയർക്കുന്നം പഞ്ചായത്തിലെ വോട്ടുകൾ എണ്ണുമ്പോൾ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ലീഡ് 2960 ആയി.
പുതുപ്പള്ളിയിലെ ആദ്യഫല സൂചനകൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് അനുകൂലം. സർവീസ് വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോള്‍ ലീഡ് തുടങ്ങിയ ചാണ്ടി ഉമ്മൻ ആദ്യ റൗണ്ടിൽ 1600 വോട്ടുകളുടെ ലീഡ‍് നേടി