നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Virat Kohli | ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല; ഗാംഗുലിയുടെ വാദം തള്ളി കോഹ്ലി

    Virat Kohli | ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല; ഗാംഗുലിയുടെ വാദം തള്ളി കോഹ്ലി

    ഏകദിന ക്യാപ്റ്റൻ സ്ഥാനം നഷ്ടമായത് ടി20 ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചതിനാലാണെന്ന ഗാംഗുലിയുടെ വാദ൦ തള്ളുന്നതായി കോഹ്‌ലിയുടെ പ്രതികരണ൦.

    • Share this:
      മുംബൈ: ഇന്ത്യയുടെ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചപ്പോൾ ആ തീരുമാനം പുനഃപരിശോധിക്കണമെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് വിരാട് കോഹ്ലി. ടി20 നായകപദവിയില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ബിസിസിഐ അംഗങ്ങള്‍ ഒന്നടങ്കം സ്വാഗതം ചെയ്യുകയായിരുന്നു എന്നും കോഹ്ലി വ്യക്തമാക്കി. ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ഒഴിയരുതെന്ന് കോഹ്‌ലിയോട് ആവശ്യപ്പെട്ടിരുന്നതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ വാദ൦ തള്ളുന്നതായി കോഹ്‌ലിയുടെ പ്രതികരണ൦.

      കോഹ്ലിയോട് ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ക്യാപ്റ്റനെ മാറ്റാൻ തങ്ങൾക്ക് പ്ലാൻ ഇല്ലായിരുന്നുവെന്നും എന്നാൽ കോഹ്ലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ കാര്യങ്ങൾ മാറുകയായിരുന്നെന്നുമാണ് ഗാംഗുലി പറഞ്ഞത്.

      കോഹ്‌ലിയുടെ തീരുമാനം സെലക്ടർമാരെ അറിയിച്ചതോടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ രണ്ട് ഫോര്‍മാറ്റുകളിലും രണ്ട് ക്യാപ്റ്റന്മാർ എന്ന രീതിയോട് സെലക്ടര്‍മാര്‍ക്ക് യോജിപ്പില്ലായിരുന്നു. ട്വന്റി 20 നായകസ്ഥാനവും ഏകദിന നായകസ്ഥാനവും വേര്‍തിരിക്കരുതെന്നാണ് സെലക്ടര്‍മാരുടെ നിലപാട്. അങ്ങനെയാണ് കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റി പകരം  രോഹിത് ശർമയെ നിയമിച്ചതെന്നുമായിരുന്നു ഗാംഗുലി വ്യക്തമാക്കിയത്.

      ഏകദിന ക്യാപ്റ്റൻ സ്ഥാനം നഷ്ടമായത് ടി20 ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചതിനാലാണെന്ന ഗാംഗുലിയുടെ വാദം ശരിയല്ലെന്നാണ് കോലിയുടെ പ്രതികരണത്തോടെ വ്യക്തമാകുന്നത്. ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നുവെന്നും തുടർന്നും ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളെ നയിക്കാൻ തയാറാണെന്ന് കോഹ്ലി ബിസിസിഐയെ അറിയിക്കുകയും കോഹ്‌ലിയുടെ തീരുമാനത്തെ ബോർഡ് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടാണ് രോഹിത് ശർമയെ ഏകദിന ക്യാപ്റ്റനായും പ്രഖ്യാപിച്ചത്.

      Also read- Virat Kohli | ഏകദിന പരമ്പരയിൽ കളിക്കും; ക്യാപ്റ്റനല്ലെന്നറിഞ്ഞത് അവസാന നിമിഷം; ചർച്ച നടത്തിയില്ലെന്ന് കോഹ്ലി

      ഏകദിനത്തിൽ ക്യാപ്റ്റൻ സ്ഥാനത്ത് തുടരേണ്ടെന്നാണ് സെലക്ടർമാരുടെ തീരുമാനമെങ്കിൽ അതിൽ തനിക്ക് ഒരു പ്രശ്നവുമില്ലായിരുന്നു. അക്കാര്യം അംഗീരിക്കാൻ യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. എന്നാൽ ഇത് നേരത്തെ തന്നെ സൂചിപ്പിക്കാമായിരുന്നെന്നും കോഹ്ലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

      അതേസമയം, ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതുകൊണ്ട് ബാറ്റിംഗ് കൂടുതൽ മെച്ചപ്പെടുമെന്ന് പറയാൻ തനിക്ക് കഴിയില്ലെന്നും ക്യാപ്റ്റൻ സ്ഥാനം വഹിച്ചുകൊണ്ട് ബാറ്റ് ചെയ്യുന്നതിൽ അഭിമാനമുണ്ടായിരുന്നു. ക്യാപ്റ്റനായിരുന്നപ്പോൾ ആത്മാർത്ഥതയോടെയാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും തുടർന്നും തന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്ത് കൊണ്ട് ടീമിന്റെ മുന്നേറ്റത്തിന് സഹായിക്കുമെന്നും കോഹ്ലി വ്യക്തമാക്കി.

      Also read- 'പറഞ്ഞ് പറഞ്ഞ് മടുത്തു, രോഹിത്തുമായി എനിക്ക് യാതൊരു പ്രശ്‌നവുമില്ല'; ക്യാപ്റ്റന്‍സി വിവാദത്തില്‍ പ്രതികരണവുമായി കോഹ്ലി

      ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പരയ്ക്കുണ്ടാകുമെന്നും കോഹ്ലി അറിയിച്ചിരുന്നു. ടീമില്‍ നിന്നും വിട്ടുനിൽക്കുന്നില്ലെന്നും ഇന്ത്യൻ ടീമിന് വേണ്ടി എപ്പോൾ വേണമെങ്കിലും കളിക്കാന്‍ സന്നദ്ധനാണെന്നും കോഹ്ലി മാധ്യമങ്ങളോട് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കന്‍ പരമ്പരയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും വളരെ ആവേശത്തോടെയാണ് പരമ്പരയ്ക്കായി തയ്യാറെടുക്കുന്നതെന്നും കോഹ്ലി കൂട്ടിച്ചേർത്തു.


      രോഹിത് ശർമയുമായി യാതൊരുവിധ പ്രശ്‌നമില്ലെന്നും ഇക്കാര്യം കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ വിശദീകരിച്ച് കൊണ്ടേയിരിക്കുകയാണെന്നും വിശദീകരണം നൽകി മടുത്തെന്നും കോഹ്ലി പറഞ്ഞു.

      Also read- IND vs SA | വിജയ് ഹസാരെയിൽ തകർപ്പൻ ഫോമിൽ; വെങ്കടേഷ് അയ്യരും ഋതുരാജ് ഗെയ്ക്‌വാദും ഏകദിന ടീമിലേക്ക്; റിപ്പോർട്ട്

      രോഹിത് ശർമ മികച്ച ക്യാപ്റ്റൻ ആണെന്നും ഐപിഎല്ലിലും ഇന്ത്യയെ നയിച്ച ചില മത്സരങ്ങളിലും നാമത് കണ്ടതാണെന്നും ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത്തിനും പരിശീലകൻ രാഹുൽ ദ്രാവിഡിനും തന്റെ എല്ലാവിധ പിന്തുണയും ടീമിനെ മുന്നോട്ട് നയിക്കാൻ താൻ എല്ലാവിധ സംഭാവനകൾ നൽകുമെന്നും കോഹ്ലി കൂട്ടിച്ചേർത്തു.


      Published by:Naveen
      First published:
      )}