കൊച്ചി: ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. അശ്ലീല യുട്യൂബര്‍ വിജയ്.പി.നായരെ മര്‍ദ്ദിച്ച കേസിലാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും മുന്‍കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
ഭാഗ്യലക്ഷ്മിക്കൊപ്പം ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരാണ് ഹര്‍ജി നല്‍കിയത്. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മൂന്നുപേരും നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് മൂന്നുപേരും ഹൈക്കോടതിയെ സമീപിച്ചത്. മോഷണം, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
You may also like: പ്രസവിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ കുഞ്ഞുമായി ജോലിക്കെത്തി; ഐഎഎസുകാരിക്ക് കൈയടിയുമായി സോഷ്യൽ മീഡിയ [NEWS]'സജ്നയെ ഫോണിൽ വിളിച്ചു; ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പ് നൽകി': ആരോഗ്യമന്ത്രി [NEWS] കേരളത്തിന് മുന്നിൽ കൈകൂപ്പി ട്രാൻസ്ജെൻഡർ സംരംഭക; കോവിഡ് കാലത്ത് ബിരിയാണി വിൽപ്പന നടത്താൻ സമ്മതിക്കുന്നില്ലെന്ന് സജ്ന [NEWS]
പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ സെഷന്‍സ് കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമാകുമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, മുറിയില്‍ നിന്നും പിടിച്ചെടുത്ത സാമഗ്രികള്‍ പൊലീസിനെ ഏല്‍പ്പിച്ചതിനാല്‍ കേസിലെ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
അതേസമയം, വിവാദ യൂട്യൂബർ വിജയ് പി. നായർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. എല്ലാ ആഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഐടി ആക്ട് പ്രകാരമുള്ള കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്.
ഭാഗ്യലക്ഷ്‌മി നൽകിയ പരാതിയിൽ ഇയാൾക്കെതിരെ തമ്പാനൂർ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അതിൽ ജാമ്യം ലഭിച്ചെങ്കിലും ഐടി ആക്ട് പ്രകാരമുള്ള കേസ് നിലനിന്നതിനാൽ ജയിൽ മോചിതനാകാൻ വിജയ് പി നായർക്ക് കഴിഞ്ഞിരുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attack on youtuber, Bhagyalakshmi, Youtuber